ഇന്ത്യന്‍ സിനിമയിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിയുമെന്ന് ഉറപ്പുള്ള ചിത്രമാണ് ധുരന്ധര്‍ പാര്‍ട്ട് 2: റിവഞ്ച്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ ധുരന്ധറിന്റെ രണ്ടാം ഭാഗവും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാകുമെന്ന് ഇതിനോടകം പലരും വിധിയെഴുതിക്കഴിഞ്ഞു. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി പാന്‍ ഇന്ത്യന്‍ റിലീസിനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.
മാര്‍ച്ച് 19ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന് ഇന്ന് (മാര്‍ച്ച് 18ന്) പെയ്ഡ് പ്രീമിയറുകള്‍ നടത്തുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചുകഴിഞ്ഞു. ഇന്ത്യയിലുടനീളം ആയിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രീമിയര്‍. എന്നാല്‍ പ്രീമിയറിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും തിയേറ്ററുകാര്‍ പ്രതിസന്ധിയിലാണ്.
വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങേണ്ട ഷോയുടെ കണ്ടന്റ് ഇതുവരെ ഡെലിവറായിട്ടില്ല. നാല് മണിക്കൂറുള്ള ചിത്രത്തിന്റെ ആദ്യപകുതിയുടെ കണ്ടന്റ് മാത്രമാണ് ഡെലിവറായിട്ടുള്ളത്. 4K, ഐമാക്‌സ് അടക്കമുള്ള കണ്ടന്റിന്റെ ഡി.സി.പി (ഡിജിറ്റല്‍ കണ്ടന്റ് പാക്കേജ്) ഇതുവരെ തിയേറ്ററുകളെത്തിയിട്ടില്ല. 2K പ്രൊജക്ഷന്റെ ഡി.സി.പി മാത്രമേ തിയേറ്ററുകളിലെത്തിയിട്ടുള്ളൂ.
വൈകുന്നേരത്തിനുള്ളില്‍ കണ്ടന്റുകള്‍ ഡെലിവര്‍ ചെയ്യുമെന്നാണ് തിയേറ്ററുടമകള്‍ കരുതുന്നത്. എന്നാല്‍ ഹിന്ദിയല്ലാതെ മറ്റ് ഭാഷകളുടെ കണ്ടന്റുകള്‍ ഇന്ന് എത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പല സ്‌ക്രീനുകളിലും ചാര്‍ട്ട് ചെയ്ത മറ്റ് ഭാഷയിലെ ഷോ ക്യാന്‍സലായിരിക്കുകയാണ്. വൈകുന്നേരം അഞ്ച് മണിക്കാണ് ആദ്യ ഷോ ചാര്‍ട്ട് ചെയ്തിട്ടുള്ളത്.
ചിത്രത്തിന് സബ്‌ടൈറ്റില്‍ ഉണ്ടായേക്കില്ലെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇത്തരം റൂമറുകള്‍ തള്ളിക്കളയുകയാണ്. സി.ബി.എഫ്.സിയുടെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് പുതിയതായി റിലീസാകുന്ന എല്ലാ സിനിമകളിലും സബ്‌ടൈറ്റിലുകള്‍ നിര്‍ബന്ധമാണ്.
ഇന്ത്യക്ക് പുറത്ത് അണ്‍കട്ട് വേര്‍ഷനാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ സെന്‍സര്‍ ബോര്‍ഡ് പല മാറ്റങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. ആറ് മിനിറ്റോളമാണ് ധുരന്ധറില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടത്. നോട്ട് നിരോധനത്തെക്കുറിച്ച് പറയുന്ന ഭാഗങ്ങളില്‍ മാറ്റം വരുത്താനും വയലന്‍സിന്റെ ഡോസ് കുറക്കാനുമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.
#DhurandharTheRevenge – Tamil & Telugu premieres have been cancelled..🚶 No dubbed versions will be released today due to content delays..😮 As of now, only the Hindi version is releasing this evening..✌️
Hindi shows may also face delays depending on the theatre’s DCP timing and…