പാന്‍ ഇന്ത്യനായി റിലീസ് ചെയ്യുന്ന സിനിമകളില്‍ പുരാണത്തിന്റെ ഫ്‌ളേവര്‍ കൂടി ഉള്‍പ്പെടുത്തുന്ന പ്രവണത കഴിഞ്ഞ കുറച്ചുകാലമായി സൗത്ത് ഇന്ത്യയില്‍ സ്ഥിരം കാഴ്ചയാണ്. തെലുങ്ക് ഇന്‍ഡസ്ട്രി ആരംഭിച്ചുവെച്ച ഈ ട്രെന്‍ഡ് കന്നഡ ഇന്‍ഡസ്ട്രിയും ആവര്‍ത്തിക്കുന്നുണ്ട്. ശ്രീരാമന്‍, ശിവന്‍ എന്നീ ദൈവങ്ങളാണ് ഇത്തരം സിനിമകളിലെ സ്ഥിരം സാന്നിധ്യം.
എന്നാല്‍ ഇനി വരാനിരിക്കുന്ന ചില സൗത്ത് ഇന്ത്യന്‍ ബിഗ് ബജറ്റ് സിനിമകളില്‍ ഇത് മാറ്റിപ്പിടിക്കുകയാണെന്ന സൂചനയാണ് കുറച്ചുദിവസങ്ങളായി പുറത്തുവരുന്നത്. ശ്രീരാമനും ശിവനും പകരം മുരുകനെയാണ് പാന്‍ ഇന്ത്യന്‍ സിനിമകള്‍ കൂട്ടുപിടിക്കുന്നത്. തെലുങ്കില്‍ ഈയൊരു തീമില്‍ രണ്ട് സിനിമകള്‍ ഒരുങ്ങുകയാണ്.
പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ അല്ലു അര്‍ജുന്റെ അടുത്ത പ്രൊജക്ട് മുരുകനെ ആസ്പദമാക്കിയുള്ളതെന്നാണ് റൂമര്‍. അലാ വൈകുണ്ഠപുരംലോ ഒരുക്കിയ ത്രിവിക്രം ശ്രീനിവാസാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ‘ഗോഡ് ഓഫ് വാര്‍’ എന്നാണ് ഈ പ്രൊജക്ടിന് നല്‍കിയിരിക്കുന്ന ടാഗ്‌ലൈന്‍. അല്ലു അര്‍ജുന് പകരം ജൂനിയര്‍ എന്‍.ടി.ആര്‍ ഈ പ്രൊജക്ട് ചെയ്‌തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഇപ്പോഴിതാ തമിഴിലെ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയുടെ അപ്‌ഡേറ്റും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞദിവസം പുറത്തുവിട്ട പോസ്റ്ററിന് പിന്നാലെ ശിവയുടെ അടുത്ത ചിത്രവും മുരുകനെ സംബന്ധിച്ചായിരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. കൈയില്‍ വേലുമേന്തി നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്.
SK 26 Photo: Filmywood/ X.com
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിടും. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ശിവകുമാര്‍ മുരുകേശനാകും ഈ പ്രൊജക്ടിന്റെ സംവിധായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൂര്‍ണമായും പുരാണകഥ പറയാതെ അതിലെ ചില എലമെന്റുകള്‍ മാത്രമാകും SK 26ല്‍ ഉപയോഗിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമരന് ശേഷം ശിവകാര്‍ത്തികേയന്റെ ചിത്രം കമല്‍ ഹാസന്‍ നിര്‍മിക്കുന്നു എന്ന പ്രത്യേകതയും SK 26നുണ്ട്. രജിനികാന്തിനെ നായകനാക്കി സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രവും കമല്‍ ഹാസനാണ് നിര്‍മിക്കുന്നത്. രണ്ട് തലമുറയിലെ നടന്മാരുടെ വ്യത്യസ്ത ഴോണറിലുള്ള സിനിമകള്‍ നിര്‍മിച്ചുകൊണ്ട് കമല്‍ ഹാസന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.
— #Sivakarthikeyan’s next film has now been officially announced with a striking poster. As soon as the poster was revealed, it seems to have created a huge buzz in the Telugu film industry. 😮🎬