ഇന്ത്യന്‍ ഏകദിന ടീമിലേക്ക് തിരിച്ചുവരാനൊരുകുന്ന മലയാളി താരം സഞ്ജു സാംസണ് തിരിച്ചടി. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ തെരഞ്ഞെടുക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇഷാന്‍ കിഷന്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഐ.പി.എല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ട റിഷബ് പന്തിനെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തുമെന്നും ഒന്നാം വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുല്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുലിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായിട്ടായിരിക്കും ഇഷാന്‍ കിഷന്‍ ടീമിലെത്തുക. 2023ലായിരുന്നു ഇഷാന്‍ അവസാനമായി ഇന്ത്യക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളത്തിലിറങ്ങിയത്.
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി സഞ്ജു നടത്തുന്ന പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2023ലാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ ഏകദിന മത്സരത്തില്‍ കളത്തിലിറങ്ങിയത്.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്നാമത്തെ ഏകദിനത്തില്‍ താരം സെഞ്ച്വറി നേടിയിരുന്നു. 114 പന്തില്‍ 108 റണ്‍സെടുത്ത സഞ്ജുവിന് പിന്നീട് ഇന്ത്യന്‍ ഏകദിന ടീമില്‍ ഒരു അവസരവും ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര 50 ഓവര്‍ ക്രിക്കറ്റില്‍ 16 മത്സരങ്ങളില്‍ 510 റണ്‍സുണ്ട്. 56.66 ആവറേജും താരത്തിന് ഈ ഫോര്‍മാറ്റിലുണ്ട്.
ജൂണ്‍ 14 മുതലാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഏകദിന പരമ്പരക്ക് തുടക്കമാവുന്നത്. അതിനുശേഷം ഇന്ത്യയ്ക്ക് ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവയ്‌ക്കെതിരായ ഹോം പരമ്പരകളും ഇംഗ്ലണ്ടിലേക്കും ന്യൂസിലന്‍ഡിലേക്കുമുള്ള പര്യടനങ്ങളുമുണ്ട്.
അതേസമയം ഇന്ത്യന്‍ ടി-20 ടീമിന്റെ അടുത്ത ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണിനെ പേര് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോമില്‍ സെലക്ടര്‍മാര്‍ തൃപ്തരല്ലെന്നും താരത്തെ ഉടനെ തന്നെ ആ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയുടെ പുതിയ ടി-20 ക്യാപ്റ്റന്‍ ആരാകുമെന്ന കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടായേക്കാം. ജൂണില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള അയര്‍ലാന്‍ഡ് – ഇംഗ്ലണ്ട് പരമ്പരകളുടെ സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിനൊപ്പമായിരിക്കും പുതിയ നായകനെയും തെരഞ്ഞെടുക്കുക എന്നതാണ് വിവരം.
ജൂണ്‍ 26 മുതല്‍ 28 വരെ അയര്‍ലാന്‍ഡുമായി രണ്ട് ടി – 20 മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്ന് മുതലാണ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് തുടക്കമാവുക. ജൂലൈ 11ന് അവസാനിക്കുന്ന സീരീസില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത് അഞ്ച് ടി – 20 മത്സരങ്ങളാണ്.
Content Highlight: Report says Ishan Kishan will include Indian odi squad