2026 യുവേഫ യൂത്ത് ലീഗ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ബെല്‍ജിയന്‍ ടീം ക്ലബ്ബ് ബ്രൂഗയെ പെനാല്‍റ്റിയില്‍ വീഴ്ത്തിയാണ് റയലിന്റെ കിരീട നേട്ടം. പെനാല്‍റ്റിയില്‍ 4-2 എന്ന സ്‌കോറിനാണ് ലോസ് ബ്ലാങ്കോസിന്റെ യുവനിര ബെല്‍ജിയന്‍ ടീമിനെ തകര്‍ത്തത്. റയലിന്റെ രണ്ടാം യൂത്ത് ലീഗ് കിരീടമാണിത്. 2020ലാണ് റയല്‍ ആദ്യമായി ഈ കിരീടം സ്വന്തമാക്കിയത്.
മത്സരം തുടങ്ങി 22ാം മിനിറ്റില്‍ തന്നെ റയല്‍ ഗോള്‍ നേടി. ജേക്കബോ ഒര്‍ട്ടേഗയാണ് റയലിന്റെ ഗോള്‍ സ്‌കോറര്‍. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ റയല്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ റയലിന്റെ കണക്കുക്കൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ജെന്‍സന്‍ ക്ലബ്ബ് ബ്രൂഗക്കായി ഗോള്‍ നേടി. 62ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.
ഒടുവില്‍ മത്സരം സമനിലയായതോടെ പെനാല്‍റ്റി വിധിയെഴുതുകയായിരുന്നു. പെനാല്‍റ്റിയില്‍ ഗോള്‍ മുഖത്ത് റയല്‍ ഗോള്‍ കീപ്പര്‍ ചാവി നവോരി തകര്‍പ്പന്‍ രണ്ട് സേവുകള്‍ നടത്തി മിന്നും പ്രകടനം പുറത്തെടുത്തപ്പോള്‍ റയല്‍ വിജയിച്ചുകയറുകയായിയിരുന്നു.
ഈ സീസണില്‍ റയല്‍ മാഡ്രിഡിന്റെ സീനിയര്‍ ടീം ഒറ്റ കിരീടം പോലും നേടാതെ നിരാശപ്പെടുത്തിയപ്പോള്‍ റയലിന്റെ യുവനിര ചാമ്പ്യന്മാരായി കരുത്തുകാട്ടിയിരിക്കുകയാണ്.
രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ മത്സരം തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ അര്‍ധ ഗുലറിലൂടെ റയലാണ് ആദ്യം ലീഡ് നേടിയത്. ആറാം മിനിട്ടില്‍ അലക്‌സാണ്ടര്‍ പാവ് ലോവിച്ചിലൂടെ ബയേണ്‍ തിരിച്ചടിച്ചു. മത്സരത്തിന്റെ 29ാം മിനിറ്റില്‍ ഗുലര്‍ വീണ്ടും ഗോള്‍ നേടി. 38ാം മിനിറ്റില്‍ ഹാരി കെയ്നിലൂടെ സമനില പിടിച്ചു. എന്നാല്‍ 42ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ വീണ്ടും ലീഡ് ഉയര്‍ത്തി.
Content Highlight: Real Madrid won 2026 UEFA Youth League