ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായ ചിത്രം വിഷു റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. വാസ്‌കോ ഡ ഗാമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്. ആദ്യാവസാനം പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്ത ചിത്രത്തിന് ആരാധകരേറെയാണ്.
ഇപ്പോഴിതാ, ചിത്രത്തിന്റെ റീ റിലീസ് സംബന്ധിച്ച് പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 2025 മെയ് 21 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെ റി റീലീസിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തലയെയും ഗ്യാങ്ങിനെയും ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ കാണാനുള്ള തിടുക്കത്തിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍. മണിയന്‍പിളള രാജു പ്രൊഡക്ഷന്‍ ടീമാണ് സിനിമ നിര്‍മിച്ചത്.
മലയാളത്തിലെ മികച്ച ചിത്രങ്ങള്‍ റീ റിലീസ് ചെയ്ത് വിജയമാകുന്ന ട്രെന്‍ഡിലേക്ക് ഛോട്ടാ മുംബൈയും വരുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. 4k റീമാസ്റ്റേഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്തുമെന്നുള്ള വാര്‍ത്ത ആരാധകര്‍ ഇിതിനോടകം ഏറ്റെടുത്തു.
ഇതുവരെ റീ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളുടെ കളക്ഷന്‍ ഛോട്ടാ മുംബൈ തകര്‍ക്കുമെന്നാണ് പ്രതീക്ഷ. മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളിലൊന്നായ മണിച്ചിത്രത്താഴും ആദ്യറിലീസില്‍ പ്രേക്ഷകര്‍ കൈയൊഴിഞ്ഞ ദേവദൂതനും റീ റിലീസ് മികച്ച കളക്ഷന്‍ നേടിയിരുന്നു.
View this post on Instagram
മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടികമാണ് മലയാളത്തില്‍ റീ റിലീസ് ട്രെന്‍ഡിന് തുടക്കം കുറിച്ചത്. ബോക്സ് ഓഫീസില്‍ മൂന്ന് കോടിക്കുമുകളിലാണ് സ്ഫടികം റീ റിലീസില്‍ സ്വന്തമാക്കിയത്. ഇതേ ഓളം തന്നെ ദേവദൂതനും മണിച്ചിത്രത്താഴിനും തുടരാനായി. എന്നാല്‍ പൃഥ്വിരാജ് ചിത്രം അന്‍വര്‍, മമ്മൂട്ടി നായകനായ പാലേരി മാണിക്യം, വല്യേട്ടന്‍, ആവനാഴി എന്നീ ചിത്രങ്ങള്‍ റീ റിലീസില്‍ തിളങ്ങാതെ പോയത് വലിയ വാര്‍ത്തയായിരുന്നു.
സിനിമാപ്രേമികള്‍ക്കും മോഹന്‍ലാല്‍ ആരാധകര്‍ക്കും വീണ്ടും ഒരു ദ്യശ്യ വിരുന്നായിരിക്കും ഛോട്ടാ മുബൈ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
Content Highlight: Re release Announcement about Chotta mumbai movie
