ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചു. അഫ്ഗാന്റെ ഇടിവെട്ട് സ്പിന്നര്‍ റാഷിദ് ഖാനാണ് പുതിയ സീസണില്‍ ടീമിന്റെ ഉപനായകനാവുന്നത്.

ഓള്‍ റൗണ്ടര്‍ ഹര്‍ദിക് ക്യാപ്റ്റനും അത്യാവശ്യ ഘട്ടങ്ങളില്‍ അടിച്ചു തകര്‍ക്കാന്‍ കെല്‍പുള്ള റാഷിദ് വൈസ് ക്യാപ്റ്റനും ആവുന്നതോടെ ടീമിന് പുതിയൊരു മാനമാണ് കൈവന്നിരിക്കുന്നത്.

ഹര്‍ദിക്കിന്റെ പേസും റാഷിദിന്റെ ടേണും ഇരുവരും ചേര്‍ന്നെടുക്കുന്ന തന്ത്രങ്ങളും തന്നെയായിരിക്കും കളിയുടെ ഗതി നിയന്ത്രിക്കുന്നത്.