കൊച്ചി: മലയാളത്തിന്റെ പ്രിയതാരം രമേഷ് പിഷാരടിയുടെ ജന്മദിനമായിരുന്നു ഇന്നലെ. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നായിരുന്നു പിഷാരടി പിറന്നാള്‍ മധുരം സ്വീകരിച്ചത്. മമ്മൂക്കയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് രമേഷ് പിഷാരടി.
മമ്മൂട്ടി കേക്ക് നല്‍കുന്നതും തിരിച്ച് മമ്മൂക്കയ്ക്ക് കേക്ക് നല്‍കുന്നതുമായ ചിത്രങ്ങള്‍ പിഷാരടി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ മമ്മൂട്ടി തന്റെ 70ാം ജന്മദിനം ആഘോഷിച്ചപ്പോഴും മമ്മൂക്കയ്‌ക്കൊപ്പം പിഷാരടി മൂന്നാറിലെ വീട്ടില്‍ ഉണ്ടായിരുന്നു.
വൈകാരികമായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ജന്മദിനത്തില്‍ തനിക്ക് ആശംസകള്‍ നേര്‍ന്നവരോടുള്ള നന്ദി പിഷാരടി അറിയിച്ചത്.
”നന്ദി.. ഇന്ന് അനുഭവിച്ച സന്തോഷം അളവറ്റതാണ്. സ്‌നേഹം സ്വീകരിക്കപ്പെടേണ്ടത് മാത്രമല്ല; ലഭിച്ചതിന്റെ പതിന്മടങ്ങു തിരിച്ചു നല്‍കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാന്‍ ഈ ജന്മം മതിയാകാതെ വരും..പിറന്നാളാശംസകളറിയിച്ച പ്രിയപ്പെട്ടവര്‍,സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, മാധ്യമങ്ങള്‍,സര്‍വോപരി പ്രേക്ഷകര്‍ അങ്ങനെ അങ്ങനെ ഓരോരുത്തര്‍ക്കും നന്ദി, ‘ പിഷാരടി കുറിച്ചു.
Content Highlight: Ramesh pisharody Birthday Mammootty
