പ്രേക്ഷക മനസ്സില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്ന കൗണ്ടറടികളുടെ ആശാന്‍ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമായ പഞ്ചവര്‍ണതത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പഞ്ചവര്‍ണതത്ത. പുതുവത്സരാശംസകള്‍ നേര്‍ന്നു കൊണ്ടാണ് പഞ്ചവര്‍ണതത്ത മലയാളികളിലേക്കെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പിഷാരടി തന്നെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്.

ജയറാമും, കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തില്‍ നായകന്മാരാകുന്നത്. അനുശ്രീയാണ് നായിക. 30ഓളം പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സലീംകുമാര്‍ ഒപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

രമേഷ് പിഷാരടിയും ഹരി.പി.നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സപ്തതരംഗിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി 10നാണ് ആരംഭിക്കുക.