കോഴിക്കോട്: ഡൂള്‍ന്യൂസിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ ടുഡെ കണ്‍സണ്‍ട്ടിങ് എഡിറ്ററുമായ രജ്ദീപ് സര്‍ദേശായി നിര്‍വഹിച്ചു. കോഴിക്കോട് ചെറൂട്ടി റോഡിലാണ് ഡൂള്‍ന്യൂസിന്റെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
തെറ്റ് തെറ്റാണെന്ന് തുറന്നുപറയാനുള്ള കരുത്ത് മാധ്യമപ്രവര്‍ത്തകര്‍ കാണിക്കണം. വൈറല്‍ വീഡിയോകളുണ്ടാക്കാനുള്ള സമ്മര്‍ദ്ദമാണ് പൊതുവെ ഇപ്പോള്‍ കാണുന്നത്. ആ സമ്മര്‍ദ്ദത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
സെന്‍സേഷണലിസം താത്ക്കാലികമായി ലാഭമുണ്ടാക്കുമെങ്കിലും അത് സ്ഥിരമായി നില്‍ക്കുന്നതല്ല. മികച്ച മാധ്യമസ്ഥാപനമാകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ യഥാര്‍ത്ഥ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
രാഷ്ട്രീയമാണ് പൊതുവേ എല്ലാ മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നത്. കേരളം അതിന്റെ ഒരു പ്രധാന ഇടമാണ്. എന്നാല്‍ രാഷ്ട്രീയത്തിനപ്പുറത്തുള്ള മറ്റ് കാര്യങ്ങള്‍ കൂടി നമ്മള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചാനലുകളിലിരുന്ന് ആക്രോശിക്കുന്ന അര്‍ണബ് ഗോസ്വാമി ശൈലിയാണ് മിക്കവരും ഇപ്പോള്‍ പിന്തുടരുന്നത്. കേരളത്തിലും ആ ശൈലി തന്നെയാണ് പലരും പിന്തുടര്‍ന്നുവരുന്നത്. പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍മാരെപ്പോലെ ‘നിങ്ങള്‍ പറയൂ..നിങ്ങള്‍ പറയൂ’ എന്ന് ആജ്ഞാപിക്കാതെ ഒരു വിഷയത്തിന്‍മേലുള്ള നല്ല ചര്‍ച്ചയാണ് നടക്കേണ്ടത്.
നല്ല മാധ്യമസ്ഥാപനങ്ങളിലെല്ലാം മലയാളികളും ബംഗാളികളും ഉണ്ടാകാറുണ്ട്. മാധ്യമപ്രവര്‍ത്തന ചരിത്രത്തില്‍ വലിയ പാരമ്പര്യമാണ് കേരളീയര്‍ക്കുള്ളത്. അത് ഇനിയും തുടരാന്‍ ഡൂള്‍ന്യൂസിന് കഴിയട്ടെ. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഡൂള്‍ന്യൂസിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
