അജ്മീര്‍: രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ ധര്‍മേന്ദ്ര അനിജ ഭാര്യയ്ക്ക് വിവാഹവാര്‍ഷിക സമ്മാനമായി നല്‍കിയത് എന്താണെന്നറിയാമോ?, ചന്ദ്രനില്‍ മൂന്നേക്കര്‍ സ്ഥലം. തങ്ങളുടെ എട്ടാമത്തെ വിവാഹ വാര്‍ഷികത്തിനാണ് ഭാര്യ സപ്‌ന അനിജയ്ക്ക് സമ്മാനമായി ഭര്‍ത്താവ് ചന്ദ്രനില്‍ ഭൂമി നല്‍കിയത്.

ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴിയാണ് ധര്‍മേന്ദ്ര അനിജയ്ക്ക് സ്ഥലം വാങ്ങി നല്‍കിയത്. സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷമെടുത്തതായി ധര്‍മേന്ദ്ര പറയുന്നു.

ചന്ദ്രനില്‍ വാങ്ങിയ സ്ഥലത്തിന്റെ ഫ്രെയിം ചെയ്ത ഡോക്യുമെന്റുകളാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ ധര്‍മേന്ദ്ര ഭാര്യയുടെ കൈയ്യില്‍ കൊടുത്തത്. സമ്മാനം കണ്ട ഭാര്യ പറഞ്ഞത് ചന്ദ്രനിലെത്തിയ സന്തോഷമുണ്ടെന്നാണ്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബോധ്ഗയ സ്വദേശിയായ നീരജ് കുമാര്‍ തന്റെ ജന്മദിനത്തില്‍ ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സുശാന്ത് സിംഗ് എന്നിവര്‍ ചന്ദ്രനില്‍ ഭൂമി വാങ്ങിയതായി നേരത്തേ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajasthan man gifts plot of land on moon to wife on wedding anniversary