ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി. മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ലഡാക്കിലുള്ളവര്‍ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു.പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല.ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച. എന്ന് ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ലഡാക്ക് സംസാരിക്കുന്നു എന്ന പേരിലുള്ള ഒരു വീഡിയോയും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സംയുക്ത സൈനിക മേധാവിക്കും കരസേനമേധാവിക്കുക്കൊപ്പം ഇന്നാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശനം നടത്തിയത്.

ഇത് സംബന്ധിച്ച് നേരത്തെ ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. ലേയില്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ദൂരദര്‍ശന്‍ വിവരം പുറത്തുവിട്ടത്.

ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തന്റെ പ്രതീകമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തു ത്യാഗത്തിനും തയ്യാറാണെന്നും
പ്രധാനമന്ത്രി ലഡാക്കില്‍ വെച്ച് സൈനികരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ജവാന്‍മരുടെ കൈകളില്‍ രാജ്യം സുക്ഷിതമാണെന്നുംസൈനികരുടെ ധൈര്യം മലമുകളിലേക്കാള്‍ ഉയരത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ