ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ റിഷബ് പന്തിന്റെ സെഞ്ച്വറി മികവില്‍ മികച്ച സ്കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. പന്തിനൊപ്പം സ്റ്റാര്‍ ഓള് റൗണ്ടര്‍ ജഡേജയും സെഞ്ച്വറി തികച്ചപ്പോള്‍ ഇന്ത്യ 416 റണ്‍സിന്റെ ഒന്നാമിന്നിങ്സ് സ്കോറാണ് ഇംഗ്ലണ്ടിന് മുമ്പില്‍ വെച്ചത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ടി-20 കളിക്കുന്നവര്‍ ഇന്ത്യയിലുമുണ്ട് എന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു പന്തിന്റെ പ്രകടനം. 111 പന്തില്‍ നിന്നും 146 റണ്‍സെടുത്താണ് താരം പുറത്തായത്. 89ാം പന്തില്‍ ഡബിളോടിയായിരുന്നു താരം തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
പന്തിന്റെ സെഞ്ച്വറിയില്‍ ഡ്രസ്സിങ് റൂം ഒന്നടങ്കം ആവേശത്തിലായിരുന്നു. എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആര്‍ത്തുവിളിച്ചാണ് പന്തിന്റെ സെഞ്ച്വറിയെ ഇന്ത്യ വരവേറ്റത്.

തന്റെ പ്രിയപ്പെട്ടവന്റെ സെഞ്ച്വറിയില്‍ ഏറെ മതിമറന്നത് കോച്ച് രാഹുല്‍ ദ്രാവിഡ് തന്നയായിരുന്നു. മറ്റാരേക്കാളും ആവേശത്തിലായിരുന്നു ദ്രാവിഡ് പന്തിന്റെ സെഞ്ച്വറിയാഘോഷിച്ചത്.

This image sums up rishab pant’s innings….
Rahul Dravid showing emotions at this level we dont see that much#INDvsENG pic.twitter.com/G9cNNauwAE— Ashwin Dhavale (@AshwinDhavale) July 1, 2022
A usually-composed Dravid overwhelmingly applauds Pant for his quick-fire yet brilliant century.
You cannot not love test cricket ❤️#INDvsENG pic.twitter.com/DqX7Bk7SxR— Raghav (@raghav2496) July 1, 2022
If you can get Rahul Dravid like this it means something:))
Great innings from Rishabh Pant.#Pant #INDvsENG #ENGvsIND pic.twitter.com/FqKnNlWmm1— Harshal Popa XO (@Harshal_Popa) July 1, 2022
The wall erupts! Only #Pant can play an innings that makes #Dravid go gung-ho. What a knock. #INDvsENG pic.twitter.com/r5ZRSz5QLa
— Manoj (@manojumapathy1) July 1, 2022
ദ്രാവിഡിന്റെ ആ ആഘോഷമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും രാഹുല്‍ ദ്രാവിഡിന്റെ ആഘോഷം പറക്കുകയാണ്.
സെഞ്ച്വറി തികച്ച ശേഷവും പന്ത് തന്റെ വെടിക്കെട്ട് തുടരുകയായിരുന്നു. ഒടുവില്‍ 111 പന്തില്‍ നിന്നും 146 റണ്‍സാണ് താരം സ്വന്തമാക്കിയത്.
പന്തിന് പുറമെ രവീന്ദ്ര ജഡേജയും ഇന്ത്യന്‍ നിരയില്‍ സെഞ്ച്വറി തികച്ചിരുന്നു. 194 പന്തില്‍ നിന്നും 104 റണ്‍സായിരുന്നു ജഡ്ഡു നേടിയത്.

ജഡേജയ്ക്ക് പുറമെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയും ‘ടി-20’ പ്രകടനം പുറത്തെടുത്തതോടെയാണ് ടീം സ്കോര്‍ 416ലെത്തിയത്. 16 പന്തില്‍ നിന്നും നാല് ഫോറും രണ്ട് സിക്സറുമുള്‍പ്പടെ 31 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പിഴച്ചിരിക്കുകയാണ്. ലഞ്ചിന് പിരിയും മുമ്പേ മൂന്ന് ഓവറില്‍ 16 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ അലക്സ് ലീസിനെ ആതിഥേയര്‍ക്ക് നഷ്ടമായി. സാക്ക് ക്രോളിയും ഒലി പോപ്പുമാണ് ഇംഗ്ലണ്ടിനായി ക്രീസില്‍.
Content highlight: Rahul Dravid’s Animated Celebration After Rishabh Pant’s Century Goes Viral
