ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിനെ പ്രശംസിച്ച് ഇതിഹാസതാരം ആര്‍. അശ്വിന്‍. പന്തിന്റെ ഷോട്ട് സെലക്ഷനെയോ പുറത്താകുന്ന രീതിയേയോ വിമര്‍ശിക്കാമെന്നും പക്ഷെ റെഡ്-ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ മാച്ച് വിന്നറാണ് പന്തെന്നും അശ്വിന്‍ പറഞ്ഞു. എതിരാളികളില്‍ നിന്ന് വളരെ വേഗം മത്സരം തട്ടിയെടുക്കാനുള്ള കഴിവ് പന്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പന്തിന്റെ ബാറ്റിങ് അത്രത്തോളം ക്രൂരമാണെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.
‘റിഷബ് പന്തിന്റെ ഷോട്ട് സെലക്ഷനെയോ പുറത്താകുന്ന രീതിയേയോ വിമര്‍ശിക്കാം. എന്നാല്‍ റെഡ്-ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ ഒരുപക്ഷേ പന്ത് തന്നെയാണ്. അദ്ദേഹത്തിന്റെ സ്വാധീനം നോക്കൂ, മത്സരങ്ങള്‍ ജയിപ്പിച്ച ഇന്നിങ്സുകള്‍ നോക്കൂ. അതും വളരെ ചെറിയ കരിയറിനിടയിലാണ് അദ്ദേഹം ഇതെല്ലാം നേടിയത്. 20 വര്‍ഷമായി അദ്ദേഹം കളിച്ചുകൊണ്ടിരിക്കുകയല്ല.
കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളില്‍ തന്നെ എതിരാളികളില്‍ നിന്ന് മത്സരം തട്ടിയെടുക്കാനുള്ള അതുല്യമായ കഴിവ് പന്തിനുണ്ട്. പ്രത്യേകിച്ച് കാര്യങ്ങള്‍ ബാറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടാകുമ്പോഴും പിച്ച് വലിയ വെല്ലുവിളിയാകുമ്പോഴും. അദ്ദേഹത്തിന്റെ ബാറ്റിങ് അത്രത്തോളം ദയയില്ലാത്തതാണ്. അത്തരം സാഹചര്യങ്ങളിലാണ് പന്തിന്റെ മൂല്യം പലമടങ്ങായി വര്‍ധിക്കുന്നത്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
21st Test FIFTY for Rishabh Pant! 🙌
A gritty half-century from the #TeamIndia wicketkeeper-batter 👏👏
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്കാണ് നീങ്ങുന്നത്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സാണ് നേടിയത്. നിലവില്‍ മികച്ച പ്രകടനവുമായി ക്രീസില്‍ തുടരുന്നത് ധ്രുവ് ജുറെലും റിഷബ് പന്തുമാണ്. 107 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 59 റണ്‍സാണ് ജുറേല്‍ നേടിയത്. പന്ത് 88 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 63 റണ്‍സും നേടിയിട്ടുണ്ട്.
ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയും ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതില്‍ നിര്‍ണായകമായി. 193 പന്ത് നേരിട്ട് 117 റണ്‍സുമായാണ് പടിക്കല്‍ കളം വിട്ടത്.
ശ്രീലങ്കന്‍ മണ്ണില്‍ കളിക്കുന്ന മൂന്നാം ഇന്നിങ്‌സിലാണ് രണ്ടാം സെഞ്ച്വറിയുമായി പടിക്കല്‍ തിളങ്ങിയത്. ഗല്ലെയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിലും പടിക്കലിന്റെ ബാറ്റില്‍ നിന്നും ട്രിപ്പിള്‍ ഡിജിറ്റ് പിറന്നിരുന്നു.
Content Highlight: R. Ashwin Praises Indian Wicket Keeper Batter Rishabh Pant