എഡിറ്റര്‍
എഡിറ്റര്‍
പുതുവൈപ്പിന്‍ ഐ.ഒ.സി മതില്‍ പൊളിച്ച് മാറ്റണം; ജനങ്ങളുടെ ആശങ്ക ന്യായമാണെന്നും വിദഗ്ധസമിതി
എഡിറ്റര്‍
Monday 13th November 2017 6:02pm

കൊച്ചി: ഐ.ഒ.സി പ്ലാന്റിനെതിരെ പുതുവൈപ്പിനിലെ ജനങ്ങള്‍ ഉന്നയിക്കുന്ന ആശങ്ക ന്യായമാണെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. ചെന്നൈ ഹരിത ട്രൈബ്യൂണലാണ് ഇതി സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയത്.

പദ്ധതി പ്രദേശത്ത് ഐ.ഒ.സി സ്ഥാപിച്ച മതില്‍ പൊളിച്ച് മാറ്റാനും ദുരന്തനിവാരണ സമിതി വിഷയം പുനപരിശോധിക്കാനും സമിതി നിര്‍ദ്ദേശിക്കുന്നുണ്ട്.

കഴിഞ്ഞ 8 വര്‍ഷമായി പുതുവെപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍.പി.ജി ടെര്‍മിനിലിനെതിരെ ജനങ്ങള്‍ സമരം ആരംഭിച്ചിട്ട്. തുടര്‍ന്ന് ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു.

ഐ.ഒ.സി പ്ലാന്റിനെതിരെയുളള സമരത്തിന്റെ ഭാഗമായി ജൂണില്‍ ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധവുമായെത്തിയ സമരക്കാരെ പൊലീസ് മര്‍ദ്ദിക്കുകയും സ്ത്രീകളും കുട്ടികളും അടക്കം മൂന്നൂറിലേറെ പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.


Also Read ആല്‍വാര്‍ ആവര്‍ത്തിക്കപ്പെടുന്നു: മുസ്‌ലിം യുവാവിനെ വെടിവെച്ചുകൊന്നത് ‘സാമൂഹ്യവിരുദ്ധ’രെന്ന് പൊലീസ്


തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടുപോകാന്‍ സമരക്കാര്‍ തയ്യാറാവാതിരുന്നതോടെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ട്രൈബ്യുണിലിന്റെ അന്തിമവിധി വരുംവരെ പ്രദേശത്തെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്ന് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ സമരസമിതി ആവശ്യമുന്നയിച്ചിരുന്നുഇത് അംഗീകരിച്ച മന്ത്രി നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ഇക്കാര്യം ജില്ലാ കലക്ടറെ അറിയിക്കുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

എന്നാല്‍ കഴിഞ്ഞ ജൂണില്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു.ഇതിനെ സമരക്കാര്‍ എതിര്‍ത്തതോടെ വീണ്ടും പൊലീസ് സമരക്കാരെ തല്ലി ചതച്ചു. ഇതിലെ കുറ്റക്കാര്‍ക്കെതിരെ ഇതുവരെയായി നടപടിയെടുക്കാത്തതിലും അന്വേഷണം പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്നും കഴിഞ്ഞ നവംബര്‍ ആറാം തിയ്യതി ഏറണാകുളം നഗരത്തിലേക്ക് സമര സമിതി പദയാത്ര സംഘടിപ്പിച്ചിരുന്നു.

Advertisement