protest against jaitapur nuclear plant, one killed

മുംബൈ: ജൈതാപൂരില്‍ ആണവനിലയം സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധപ്രകടനം നടത്തിയ ജനങ്ങള്‍ക്കുനേരേ നടന്ന പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശിവസേനയുടെ നേതൃത്വത്തിലുള്ള പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്.[]

മദ്ബന്‍ ഗ്രാമത്തിലായിരുന്നു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്. അഞ്ചൂറോളം വരുന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ആദ്യം കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു.

എന്നാല്‍ അക്രമാസക്തരായ ജനക്കൂട്ടം അടുത്ത ഗ്രാമത്തിലെ പോലീസ് സ്‌റ്റേഷന് തീവെയ്ക്കുകയും തുടര്‍ന്നു നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയുമായിരുന്നു. പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ പ്രതിഷേധിച്ച് രത്‌നഗിരി ജില്ലയില്‍ ബന്ദിന് ശിവസേന ആഹ്വാനം നല്‍കിയിട്ടുണ്ട്.