തൃശൂര്‍: അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ തൃശൂരില്‍ പ്രതിഷേധം. തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ വെച്ച് നടക്കുന്ന വിബ്‌ജ്യോര്‍ ഫിലിം ഫെസ്റ്റിന് പുറത്താണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധയോഗം പ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ പ്രൊഫ: കെ.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.[]
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ തീരാകളങ്കമാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നനാണ് ഞാന്‍. എന്നെപ്പോലുള്ള ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നതാണ് ഈ വധശിക്ഷ. ജനങ്ങളുടെ വികാരം മാനിച്ച് ഒരു വ്യക്തിയെ വധശിക്ഷക്ക് വിധിക്കുന്നത് ഭരണഘടനയെ നോക്കുകുത്തിയാക്കുന്നതിന് തുല്യമാണെന്നും കെ.കെ രാമകൃഷ്ണന്‍ പറഞ്ഞു.
കെ.പി ശശി, ഐ ഷണ്‍മുഖദാസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.
