കുറിക്കുകൊള്ളുന്ന മറുപടികള്‍ നല്കുന്ന കാര്യത്തിലും പ്രശസ്തയാണ് നടി പ്രിയങ്ക ചോപ്ര. അഭിമുഖങ്ങളില്‍ നടി നല്കുന്ന മറുപടി പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വരുന്ന അധിക്ഷേപ കമന്റുകളോട് താരം കാര്യമായി പ്രതികരിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം ‘ബോള്‍ ഡ്രസ്’ എന്ന് അറിയപ്പെടുന്ന ഗൗണിലുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ട്രോളുകളും മീമുകളുമെല്ലാം തീര്ത്തുകൊണ്ടായിരുന്നു ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. ഇതിനിടയില്‍ നടിയുടെ പോസ്റ്റിന് താഴെ വന്ന കമന്റിനാണ് പ്രിയങ്ക മറുപടി നല്‍കിയത്.
ഇതൊരു വസ്ത്രമാണോ, എങ്കില്‍ പിന്നെ നല്ല ഫിഗര്‍ ഉണ്ടായിട്ട് എന്ത് കാര്യം? നിങ്ങളിത് എന്ത് ഭാവിച്ചാണ്, എന്നായിരുന്നു ഈ കമന്റില്‍ പ്രിയങ്കയോട് ഒരാള്‍ ചോദിച്ചത്. കാര്യമെന്താണെന്ന് വെച്ചാല്‍ ‘ഫിഗറി’ല്‍ ഒരു കാര്യവുമില്ല. അതാണ് കാര്യമെന്നായിരുന്നു പ്രിയങ്ക ഇതിന് മറുപടി നല്‍കിയത്.
The fact that a “figure” doesn’t matter 👊🏽🤯 that’s the point. 💀😂 https://t.co/esCMvnBvdR
— PRIYANKA (@priyankachopra) February 24, 2021
ഇതിന് പിന്നാലെ നടിയുടെ മറുപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നത്തെയും പോലെ നല്ല കിടിലന്‍ മറുപടി എന്നായിരുന്നു പലരുടെയും കമന്റുകള്‍.
തന്റെ പുതിയ വസ്ത്രവുമായി ബന്ധപ്പെട്ടു വന്ന മീമുകളും പ്രിയങ്ക ഷെയര്‍ ചെയ്തിട്ടുണ്ട്. എനിക്ക് നല്ലൊരു ദിവസം നല്‍കിയതിന് നന്ദി എന്നു പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക ഇവ ഷെയര്‍ ചെയ്തത്. ട്രോളുകളില്‍ ബോളായും പോക്കിമോനോയുമെല്ലാം പ്രിയങ്കയെത്തുന്നുണ്ട്.
— PRIYANKA (@priyankachopra) February 23, 2021
രാമിന് ബഹ്റാനിയുടെ ദി വൈറ്റ് ടൈഗറും റോബര്‍ട്ട് റോഡ്രിഗസിന്റെ വീ കാന്‍ ബി ഹീറോസുമാണ് പ്രിയങ്കയുടെ അവസാനമിറങ്ങിയ ചിത്രങ്ങള്‍. രണ്ടും ചിത്രങ്ങളും മികച്ച അഭിപ്രായം നേടിയിരുന്നു. സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് അണ്‍ഫിനിഷ്ഡ് എന്ന പേരില്‍ പുസ്തകവും പ്രിയങ്ക എഴുതിയിരുന്നു. മെട്രിക്സ് 4, ടെക്സ്റ്റ് ഫോര്‍ യു എന്നിവയാണ് പ്രിയങ്കയുടെ ഇറങ്ങാനുള്ള സിനിമകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
Content Highlight: Priyanka Chopra’s savage reply to a comment, shares memes on her new dress
