എം. മുകുന്ദന്റെ കഥ, എബ്രിഡ് ഷൈന്‍ സംവിധാനം; മഹാവീര്യറില്‍ നിവിന്‍ പോളിയും ആസിഫ് അലിയും; ചിത്രീകരണം ആരംഭിച്ചു
Entertainment
എം. മുകുന്ദന്റെ കഥ, എബ്രിഡ് ഷൈന്‍ സംവിധാനം; മഹാവീര്യറില്‍ നിവിന്‍ പോളിയും ആസിഫ് അലിയും; ചിത്രീകരണം ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th February 2021, 11:53 am

നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യറുടെ ചിത്രീകരണം ആരംഭിച്ചു. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ജയ്പൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

എം. മുകുന്ദന്റെ കഥക്ക് എബ്രിഡ് ഷൈനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക. ലാല്‍, സിദ്ദിഖ്, വിജയ് മേനോന്‍ കൃഷ്ണ പ്രസാദ് മേജര്‍ രവി, അശ്വിന്‍ കുമാര്‍, സൂരജ് എസ്. കുറുപ്പ്, സുധീര്‍ പറവൂര്‍, ഭാനുമതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

ഛായഗ്രഹണം ചന്ദ്രമോഹന്‍ സെല്‍വരാജ്. സംഗീതം ഇഷാന്‍ ചാബ്ര. കലാസംവിധാനം അനീസ് നാടോടി. മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രലങ്കാരം ചന്ദ്രകാന്തും മെല്‍വിനും നിര്‍വഹിച്ചിരിക്കുന്നു.

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് നിവിന്‍ പോളി നായകനായി ഇറങ്ങാനുള്ള ചിത്രം. മെയ് 13നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയുമാണ് ആസിഫ് നായകനാകുന്ന പുതിയ ചിത്രം. സിനിമക്കു വേണ്ടി വിന്റേജ് മോഡല്‍ മാരുതി 800 പുറത്തിറക്കിയത് വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Nivin Pauly, Asif Ali, Abrid Shine movie Mahaveeryar shooting started, location photos