മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ശേഷം മലയാളത്തില്‍ വലിയ ആരാധക പിന്തുണയുള്ള സൂപ്പര്‍താരമാണ് പൃഥ്വിരാജ്. സംവിധായകനായും മലയാളത്തില്‍ കഴിവ് തെളിയിച്ച താരം പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ മലയാളി അഭിനേതാക്കളിലൊരാളാണ്. പ്രശാന്ത് നീലിന്റെ ബിഗ് ബജറ്റ് ചിത്രം സലാറില്‍ പ്രഭാസിനൊപ്പം കേന്ദ്രകഥാപാത്രമായെത്തിയ താരം ഇന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ വാരണാസിയില്‍ വില്ലനായും വേഷമിടുന്നുണ്ട്.
അതേസമയം താരത്തിന്റേതായി ഗ്യാരണ്ടി പ്രൊജക്ടുകളാണ് മലയാളത്തില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്നത്. ഇതില്‍ അടുത്തതായി തിയേറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്ന ചിത്രമാണ് നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി. ജൂലൈ 9 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഞാന്‍ ഐ നോബഡി എന്ന സിനിമ കണ്ടിരുന്നു. ചിത്രത്തിലെ ക്രാഫ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു. അത് ഭയങ്കരാമായി ഞാന്‍ എന്‍ജോയ് ചെയ്തു. ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ഇരുന്ന് കാണാന്‍ സാധ്യതയുള്ള തരത്തിലുള്ള ചിത്രമാണ് നോബഡി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് ഒരുപാട് പ്രതീക്ഷകളുള്ള ചിത്രമാണിത്.
എപ്പോഴും പറയാറുള്ള പോലെ ഞാന്‍ സിനിമ നിര്‍മിക്കുന്നത് കാശുണ്ടാക്കാന്‍ വേണ്ടിയിട്ടല്ല. മോശമില്ലാത്ത രീതിയില്‍ വരുമാനമുള്ള അഭിനേതാവാണ് ഞാന്‍. അഭിനയിക്കുന്നതിന് എനിക്ക് നല്ല കാശ് കിട്ടാറുണ്ട്. സിനിമ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ നഷ്ടമുണ്ടാകരുത് എന്ന ആഗ്രഹം മാത്രമേയുള്ളൂ. എനിക്ക് കഴിയുന്ന വിധത്തില്‍ നല്ല സിനിമകളെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് പ്രൊഡക്ഷനിലേക്കെത്തിയത്. അതുകൊണ്ട് തന്നെ ഒരുപാട് മെറ്റീരിയല്‍ എനിക്ക് കിട്ടി എന്ന് തോന്നുന്ന സിനിമയാണ് ഐ നോബഡി,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj talks about his upcoming movie I Nobody
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.