പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തുന്ന “ആദി” തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ പ്രണവ് തന്നെ രചന നിര്‍വ്വഹിച്ച് പാടിയ ജിപ്‌സി വുമണ്‍ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ നേരത്തേ വന്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ ആ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അനില്‍ ജോണ്‍സണാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രണവും സന്ദീപ് മോഹനും ചേര്‍ന്നാണ് ഗിറ്റാര്‍ വായിച്ചത്.

മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം പ്രണവ് നേടിയിരുന്നു. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ്, സാഗര്‍ എലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നു.

ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.