സലാറിന് ശേഷം റിബല്‍ സ്റ്റാര്‍ പ്രഭാസ് നായകനാകുന്ന അടുത്ത ചിത്രത്തിന്റെ പ്രീ-ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. തെലുങ്ക് സംവിധായകന് മാരുതിയുമായി ചേര്‍ന്നാണ് പ്രഭാസിന്റെ പുതിയ ചിത്രം.
‘ഈ റോജുള്ളോ’, ‘ബസ് സ്റ്റോപ്പ്’, ‘ഷൈലജ റെഡ്ഡി അല്ലുഡു’, ‘മാഞ്ചി റോജുലോചൈ’, ‘പക്കാ കൊമേഴ്സ്യല്‍’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ സംവിധായകനാണ് മാരുതി. എന്നാല്‍ സിനിമയുടെ പേര് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും 2024ലെ പൊങ്കല്‍ ദിനത്തില്‍ റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് എക്സിലൂടെ അറിയിച്ചു. ചിത്രത്തിന്റെ പ്രീ-ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ എക്സിലൂടെയായിരുന്നു.
People Media Factory proudly unveils the Dinosaur transformed into an absolute DARLING 😍
First Look and Title will be unveiled on Pongal 🔥#Prabhas #PrabhasPongalFeast ❤️🔥
A @DirectorMaruthi film. @vishwaprasadtg @peoplemediafcy @vivekkuchibotla pic.twitter.com/vGErsqcv1z
— People Media Factory (@peoplemediafcy) December 29, 2023
People Media Factory proudly unveils the Dinosaur transformed into an absolute DARLING എന്ന ക്യാപ്ഷനോടെയാണ് പ്രീ-ലുക്ക് പോസ്റ്റര്‍ എക്സില്‍ പോസ്റ്റ് ചെയ്തത്. ടി.ജി. വിശ്വ പ്രസാദും വിവേക് കുച്ചിബോട്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ നായികയെ കുറിച്ചോ മറ്റ് അഭിനേതാക്കളോ കുറിച്ചോയുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടില്ല.
അതേസമയം, പ്രഭാസിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ സിനിമയാണ് സലാര്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ ഡിസംബര്‍ 22 വെള്ളിയാഴ്ച്ചയായിരുന്നു ചിത്രം തീയേറ്ററുകളില്‍ എത്തിയത്. പ്രഭാസിനും പൃഥ്വിരാജ് സുകുമാരനും പുറമെ ചിത്രത്തില്‍ ശ്രുതി ഹാസന്, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
ആഗോള തലത്തില്‍ റിലീസ് ആയ ചിത്രം എല്ലാം കേന്ദ്രങ്ങളില്‍ നിന്നുമായി ഇതിനോടകം തന്നെ നേടിയത് 402 കോടിയോളം ആണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
Content Highlight: Prabhas’ next film after Salaar; The pre-look poster is out
