ഉണ്ട എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ കോംബോ ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ചുകൊണ്ടാണ് മട്ടാഞ്ചേരി മാഫിയ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത്. മമ്മൂട്ടിക്ക് പുറമെ ആസിഫ് അലിയും നസ്‌ലെനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അതിന്റെ പ്രത്യേക ഡിസൈന്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവന്ന പോസ്റ്റര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പോസ്റ്ററിനുള്ളിലെ ഒരു ഡീറ്റെയിലാണ് ഇപ്പോള്‍ സിനിമാ-രാഷ്ട്രീയ പേജുകളില്‍ വൈറലാവുന്നത്. പോസ്റ്ററിലെ ചുവരില്‍, വിജയിപ്പിക്കുക എന്ന അടിക്കുറിപ്പോടെ കാണിച്ചിരിക്കുന്ന പോസ്റ്ററാണ് ചര്‍ച്ചക്ക് കാരണം.
അഭിനേതാവും സംവിധായകനുമായ രമേശ് പിഷാരടിയുമായി പോസ്റ്ററിലെ ആള്‍ക്ക് സാമ്യമുണ്ട് എന്നാണ് ചില ഫേസ്ബുക്ക് പ്രൊഫൈലുകള്‍ കണ്ടെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ രമേശ് പിഷാരടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന സാഹചര്യത്തിലാണ് പിഷാരടിയോട് സാദൃശ്യമുള്ള മുഖം ചിത്രത്തിന്റെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രം വലിയ രീതിയില്‍ വൈറലായതോടെ പിഷാരടി മട്ടാഞ്ചേരി മാഫിയയില്‍ അവതരിപ്പിക്കുന്ന കഥാപാത്രം തന്നെയാണോ അതോ ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച പിഷാരടിക്കുള്ള പിന്തുണയാണോ എന്നുമുള്ള അന്വേഷണത്തിലാണ് പലരും. പോസ്റ്റിന് താഴെ വരുന്ന കമന്റുകളും ശ്രദ്ധിക്കപ്പെട്ടു.
രമേശ് പിഷാരടിയും മമ്മൂട്ടിയും. Photo: Indian Express
സിനിമാ മേഖലയില്‍ തന്റെ അനുയായിയായ പിഷാരടിക്ക് തന്നാലാവും വിധം പിന്തുണ നല്‍കാനുള്ള ശ്രമമാണ് മമ്മൂട്ടിയുടേതെന്നാണ് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. പൊതുവേ ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന താരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പിഷാരടിക്ക് പിന്തുണ നല്‍കാന്‍ തെരഞ്ഞെടുത്ത മാര്‍ഗമാണെന്നും കമന്റുകളുണ്ട്.
Content Highlight: Post goes viral which finds connection with mammootty’s new movie poster with Pisharody
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.