ലണ്ടന്‍: സമയം അതിക്രമിക്കുന്നതിന് മുമ്പ് ലിയോ മാര്‍പ്പാപ്പ ഗസ സന്ദര്‍ശിക്കണമെന്ന് അമേരിക്കന്‍ പോപ്പ് ഗായിക മഡോണ. മാര്‍പ്പാപ്പ ഗസ സന്ദര്‍ശിക്കണമെന്നും അവിടുത്ത കുട്ടികള്‍ക്ക് വെളിച്ചം നല്‍കണമെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ മഡോണ ആവശ്യപ്പെട്ടു. ഗസയിലേക്കുള്ള പ്രവേശം നിഷേധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരേയൊരു വ്യക്തി മാര്‍പ്പാപ്പയാണെന്നും അവര്‍ പറഞ്ഞു.
‘ഏറെ ആരാധ്യനായ പിതാവേ… സമയം അതിക്രമിക്കും മുമ്പ് ദയവായി ഗസയിലേക്ക് പോവുകയും അവിടുത്തെ കുട്ടികള്‍ക്ക് വെളിച്ചം നല്‍കുകയും ചെയ്യുക. ഒരു അമ്മയെന്ന നിലയില്‍ അവിടുത്തെ കുട്ടികളുടെ വേദന കാണാന്‍ എനിക്ക് സാധിക്കുന്നില്ല. ലോകത്തിലെ കുട്ടികള്‍ എല്ലാവരുടേതുമാണ്. അവിടേക്കുള്ള പ്രവേശം നിഷേധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരാള്‍ താങ്കള്‍ മാത്രമാണ്.
