കെയ്‌റോ: ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം തിരികെ ഈജിപ്തിലെത്തിയ മുഹമ്മദ് സലാ വീട് വിട്ട് ഓടേണ്ട സ്ഥിതിയിലാണ്. ആരാധകരുടെ ശല്യം കാരണം സ്വന്തം വീട്ടില്‍ ഇരിക്കാന്‍ പോലും ലിവര്‍പൂള്‍ സൂപ്പര്‍ താരത്തിന് സാധിക്കുന്നില്ല.



ഇന്നലെ സലായുടെ വീടിന് മുമ്പില്‍ തടിച്ച് കൂടിയ ആയിരക്കണക്കിന് ആരാധകരെ ഒഴിവാക്കാന്‍ ഒടുവില്‍ പൊലീസിന് ഇടപെടേണ്ടി വന്നു. സലാ താമസിക്കുന്ന സ്ഥലം ഏതെന്ന് ഇന്നലെ ഒരു ആരാധകന്‍ സോഷ്യല്‍ മീഡീയയില്‍ ഫോട്ടോ സഹിതം വെളിപ്പെടുത്തിയതോടെയാണ് താരത്തിന് ഇങ്ങനെയൊരു അനുഭവം ഉണ്ടായിരിക്കുന്നത്.


ALSO READ: അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍


ഒരു പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ സലായെ ആരാധകന്‍  പിന്തുടരുകയും അദ്ദേഹം വീട്ടില്‍ എത്തുന്നത് വരെ പിന്തുടരുകയുമായിരുന്നു. സലാ താമസിക്കുന്ന സ്ഥലം കണ്ടെത്തിയ ഇയാള്‍ തുടര്‍ന്ന് സ്ഥലത്തിന്റെ വിലാസവും ചിത്രവും സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇത് കണ്ടാണ് ആരാധകര്‍ സലായുടെ വീട്ടിലേക്ക് കൂട്ടമായെത്തിയത്.


ALSO READ: 40 വര്‍ഷത്തിനിടെ ആദ്യ ലോകകപ്പ് ജയം; പാനമയെ തകര്‍ത്ത് ടുണീഷ്യയ്ക്ക് ജയം


ആരാധകരെ ഒന്നും സലാ നിരാശരാക്കിയില്ല. അവരുടെ സമ്മാനങ്ങള്‍ സ്വീകരിച്ച താരം ആരാധകരോടൊപ്പം ചിത്രങ്ങളും പകര്‍ത്തി. എന്നാല്‍ ആരാധകരുടെ ആധിക്യം ഗതാഗത തടസ്സം ഉണ്ടാക്കിയപ്പോള്‍ പൊലീസിന് ഇടപെടേണ്ടി വരികയായിരുന്നു.


ALSO READ: “നിങ്ങളുടെ പരിഹാസവും ആക്ഷേപവും എന്റെ അമ്മയെ രോഗിയാക്കി”; ഇറാന്‍ ലോകകപ്പ് ടീമംഗം 23ാം വയസ്സില്‍ വിരമിച്ചു


ഈജിപ്ത് ലോകകപ്പില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് സലാ ഈജിപ്തിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും തോറ്റ് ഈജിപ്തിന് ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനമാണ്. പരിക്കിനെ തുടര്‍ന്ന് സലാ രണ്ട് മത്സരങ്ങള്‍ മാത്രമേ കളിച്ചിരിന്നുള്ളു.

 

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.