ന്യൂദല്‍ഹി: ഇസ്രഈല്‍ അധിനിവേശ പ്രദേശങ്ങളിലെ കടുത്ത വാര്‍ത്താ നിയന്ത്രണങ്ങളെയും സെന്‍സര്‍ഷിപ്പുകളെയും കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍.

ഇസ്രഈലില്‍ നിന്ന് മടങ്ങിയെത്തിയ മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബ്രജ് മോഹന്‍ സിങ്ങാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇസ്രഈലില്‍ കടുത്ത സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നുണ്ടെന്നും ആശുപത്രികളിലോ മിസൈല്‍ വീണ സ്ഥലങ്ങളിലോ വീഡിയോകള്‍ ചിത്രീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രഈലിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് പുറം ലോകമറിയാതെ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.