മഴവില്‍ മനോരമ എന്ന ടെലിവിഷന്‍ ചാനലിലെ ‘നായികാ നായകന്‍’, ഉടന്‍ പണം തുടങ്ങിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ വ്യക്തിയാണ് മീനാക്ഷി രവീന്ദ്രന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ തട്ടുംപുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മീനാക്ഷി, മാലിക്ക് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലെ റംലത്ത് എന്ന കഥാപാത്രമായും വലിയ ശ്രദ്ധ നേടിയിരുന്നു.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ പ്രേമലുവിലെ നിഹാരിക എന്ന കഥാപാത്രം പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയിരുന്നു. ഗിരീഷിന്റെ തന്നെ സംവിധാനത്തില്‍ ഓണം റിലീസായി എത്തി വന്‍ വിജയം നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലും മീനാക്ഷി പ്രധാനവേഷത്തിലെത്തിയിരുന്നു.

മീനാക്ഷി രവീന്ദ്രന്‍. Photo: Platinumlist

നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം 270 കോടിയിലധികം സ്വന്തമാക്കി വലിയ കുതിപ്പാണ് ബോക്‌സ് ഓഫീസില്‍ നടത്തുന്നത്. ഏജ് ഗ്യാപ്പ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സുരേഷ് കൃഷ്ണ, റോഷന്‍ ഷാനവാസ്, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, ശ്രിന്ദ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു. പ്രേമലുവിന്റെ തന്നെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തില്‍ റിയ മൊറേലി എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തില്‍ പ്രേമലുവിലെയും ബെത്‌ലഹേം കുടുംബ യൂണിറ്റിലെയും ഷൂട്ടിങ് അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി. പ്രേമലുവിലെ ഹൈലൈറ്റായ പാല്‍ മണക്കത് എന്ന ഗാനം ഒറ്റ ടേക്കില്‍ ഓക്കെയായിരുന്നുവെന്നും ബെത്‌ലഹേമിലെ വെള്ളമടി സീനിലെ ഒരുഡയലോഗ് പറയാന്‍ മൂന്ന് ടേക്കില്‍ കൂടുതല്‍ പോയെന്നും താരം പറയുന്നു.

‘ചില സമയത്ത് റീടേക്കുകള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. ബെത്‌ലഹേമിലെ തന്നെ വെള്ളമടി സീനില്‍ ‘കൊറോണയ്ക്ക് മുമ്പുള്ള പെരുന്നാളിന് വെള്ളമടിച്ച് ടൈറ്റായി മുണ്ടുപറിച്ച ജിമ്മി തന്നെയല്ലേ ഇപ്പോഴും നിന്റെ ഭര്‍ത്താവ് എന്ന് ചോദിക്കുന്നുണ്ട്. ഈ അടിച്ച് ടൈറ്റായി എന്നുള്ളത് എനിക്ക് ഒരുമിച്ച് വന്നിട്ടുണ്ടായിരുന്നില്ല. അത് തെറ്റിയിട്ട് രണ്ട് മൂന്ന് പ്രാവിശ്യം റീടേക്കിന് പോകേണ്ടി വന്നിരുന്നു,’ മീനാക്ഷി പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്‌. Photo: Nivin Pauly/ Facebook.com

ബെത്‌ലഹേമില്‍ പാല്‍ മണക്ക്ത് പാടിയപ്പോള്‍ റീടേക്ക് പോകേണ്ടി വന്നിരുന്നില്ലെന്നും അത് ഒറ്റയടിക്ക് തന്നെ സെറ്റായിരുന്നുവെന്നും താരം പറഞ്ഞു. താനഭിനയിച്ച സീനുകള്‍ വീണ്ടും കാണുമ്പോള്‍ ചമ്മല്‍ തോന്നിയിട്ടില്ലെന്നും ചില സമയത്ത് ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Meenakshi Raveendran talks about her shooting experience in premalu and Bethlehem kudumba unit