കോഴിക്കോട്: നാദാപുരത്ത് ഓണപ്പൊട്ടന് നേരെയുള്ള ആക്രമണത്തിനെതിരെ കോഴിക്കോട് നഗരത്തില്‍ ഓണപ്പൊട്ടന്‍ വേഷം കെട്ടി കലാകാരന്‍മാരുടെ പ്രതിഷേധം. തിരുവോണനാളില്‍ ഓണേശ്വരന്റെ വേഷംകെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ തെയ്യം കലാകാരനെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

കേരള മലയന്‍-പാണന്‍ സമുദായോദ്ധാരണ സംഘം നേതൃത്വത്തിലായിരുന്നു കൂട്ടായ്മ. നിരവധി കലാകാരന്മാര്‍ ഓണേശ്വരന്റെ വേഷംകെട്ടി നിരത്തിലിറങ്ങി.

കലാകാരന്‍മാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പരിസരത്തുനിന്നാണ് ആരംഭിച്ചത്. കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

onappottan2

സവര്‍ണ്ണ അസഹിഷ്ണുതയാണ് ഓണപ്പൊട്ടന് നേരേ നടന്ന ആക്രമണത്തിന് പിന്നിലെന്നും ഇതിരെതിരെ പോരാട്ടം തുടരുമെും തെയ്യം കലാകാരന്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ തിരുവോണ ദിവസം ഓണപ്പൊട്ടന്‍ വേഷം കെട്ടിയ കൊയിലാണ്ടി സ്വദേശി സജേഷിന് നേരെയാണ് നാദാപുരം വിഷ്ണുമംഗലം അത്തിയോട്ട് ക്ഷേത്ര പരിസരത്തുവച്ച് ഒരു സംഘം ആക്രമിച്ചത്. സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസും എടുത്തിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് തെയ്യം കലാകാരന്‍മാര്‍ നഗരത്തില്‍ ഓണപ്പൊട്ടന്‍ വേഷം കെട്ടി പ്രതിഷേധിച്ചത്. ഓണപ്പൊട്ടന്‍ ഓണ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു സജേഷിന് നേരെ ആക്രമണമുണ്ടായത്.

onappottan3

സംഘ് പരിവാര്‍ സംഘടനകളില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതൊണ് തെയ്യം കലാകാരന്‍മാരുടെ ആരോപണം. ദളിത് കലകളോടുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് ആക്രമണമെും ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുമെും തെയ്യം കലാകാരന്‍മാര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് ആദ്യം സ്വീകരിച്ചതെ് ആക്ഷേമുണ്ടായിരുന്നു. ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാനാണ് തെയ്യം കലാകാരന്‍മാരുടെ തീരുമാനം.