ഡിസ്‌ലൈക്ക് ചെയ്യരുതെന്ന അപേക്ഷയുമായി ഗായകന്‍; ധമാക്കയിലെ ഗാനം പുറത്തിറങ്ങി
Entertainment
ഡിസ്‌ലൈക്ക് ചെയ്യരുതെന്ന അപേക്ഷയുമായി ഗായകന്‍; ധമാക്കയിലെ ഗാനം പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th November 2019, 11:41 pm

ഒമര്‍ ലുലു ചിത്രം ധമാക്കയിലെ പുതിയ ഗാനമിറങ്ങി. ഗോപി സുന്ദറാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

വരികളെഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും ബ്ലെസ്‌ലീയാണ്. യൂട്യൂബില്‍ ഗാനം റിലീസ് ചെയ്തതിന് താഴെ കമന്റായാണ് ഗായകന്‍ ഡിസ്‌ലൈക്ക് അടിക്കരുതെന്ന് ആവശ്യപ്പെടുന്നത്. ഗായകന്‍ പറയുന്നതിങ്ങനെ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Dislike അടിച്ചു തകര്‍ക്കാന്‍ വന്നവരോട് ഒരു വാക്ക്.
നിങ്ങളെല്ലാം like അടിച്ച tribute to കലാഭവന്‍ മണി എന്ന ഒരു adaarlove സിനിമയിലെ ഗാനം ചെയ്ത പയ്യന്‍ തന്നെയാണ് ഇത് ചെയ്തത്.

പക്ഷെ ഞാന്‍ ആദ്യമായി പാടിയ പാട്ട് ഇതാണ്.
ഒരു ജോലി ആകാത്ത ഒരു ചെറിയ പയ്യന്‍ പെണ്കുട്ടിയെ നോക്കി പാടുന്നതാണ് ഇതിന്റെ concetp

ചിലപ്പോ നിങ്ങള്‍ക്ക് പാടിയത് ഇഷ്ടമായാലും കൂട്ടുകാര്‍ക്കിടയില്‍ ഉള്ള തമാശക്ക് dislike ചെയ്തു പോകും.

എനിക്ക് ഇനിയും നല്ലത് ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഇനി ഒരു അവസരം കിട്ടാം, കിട്ടാതിരിക്കാം. കിട്ടിയാല്‍ ഇപ്പൊ ഉള്ള തെറ്റുകള്‍ ഒക്കെ തിരുത്തി അടുത്ത പാട്ട് ഇനിയും ഭംഗിയാക്കാന്‍ ഉള്ള ശ്രമം ആയിരിക്കും.

പക്ഷെ ചെയ്ത ആദ്യത്തെ പാട്ട് തന്നെ dislike ആയത് കൊണ്ട് ഇനി എനിക്ക് ഒരു അവസരം ആരും തന്നില്ലെങ്കില്‍ ഇനിയുള്ള ജീവിതം ഒരു waste ആണ് എന്ന ചിന്തയില്‍ ആയിരിക്കും ജീവിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്റെ ഇത്രയും നാളത്തെ പാട്ട് ഇഷ്ടമായവര്‍ പാടിയത് ഇഷ്ടമായെങ്കില്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്യണേ.

എം.കെ നാസര്‍ ആണ് ധമാക്കയുടെ പ്രൊഡ്യൂസര്‍്. തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒ.വി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ്.