അൻപതുകാരന്റെ അമ്മയായി സാമന്ത
Movie Day
അൻപതുകാരന്റെ അമ്മയായി സാമന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st April 2019, 2:21 pm

ചെന്നൈ: തന്റെ അടുത്ത ചിത്രമായ “ഒ ബേബി”യിൽ അൻപതുവയസ്സുകാരന്റെ അമ്മയായി അഭിനയിക്കാനൊരുങ്ങി തെന്നിന്ത്യൻ താരം സാമന്ത.ന​ന്ദി​നി റെ​ഡ്ഢി​യാ​ണ് സാമന്തയുടെ ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സാമന്തയുടെ കഥാപാത്രം ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ് ഇപ്പോൾ.

Also Read “റോബേര്‍ട്ട് വാദ്രയെ ജയിലടക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടേയില്ല”; അക്കൗണ്ടിലെ 15 ലക്ഷത്തിനു പിന്നാലെ മറ്റൊരു യൂടേണുമായി അമിത് ഷാ

റാ​വു ര​മേ​ഷും രാ​ജേ​ന്ദ്ര പ്ര​സാ​ദു​മാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ റാ​വു ര​മേ​ശി​ന്‍റെ അ​മ്മ​യു​ടെ വേ​ഷ​ത്തിലാണ് സാമന്ത എത്തുക എന്നാണു റിപ്പോർട്ടുകൾ. താൻ മുൻപ് അവതരിപ്പിച്ചതിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ഇതെന്നും തനിക്ക് അഭിനയസാധ്യത നൽകുന്ന കഥാപാത്രമാണിതെന്നുമാണ് സാമന്ത പ്രതികരിച്ചത്.

താൻ ഇപ്പോൾ ഏറെ സെലെക്ടിവ് ആണെന്നും നല്ല കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുക എന്നത്തിലാണ് ഇപ്പോൾ തന്റെ ശ്രദ്ധയെന്നും സാമന്ത പറയുന്നു. തന്റെ കരിയറിന് ശ്രദ്ധ കൊടുക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും സാമന്ത പറയുന്നു.

Also Read എഡിറ്റോറിയയിലെ പപ്പു മോന്‍ പ്രയോഗം ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ പിശക്: തിരുത്തുമെന്ന് പി.എം മനോജ്

ഇനി സാമന്ത ഗ്ളാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടില്ല എന്നും റിപ്പോർട്ടുകളുണ്ട്. അഭിനയത്തിന് സാധ്യതയുള്ള കഥാപാത്രങ്ങൾ മാത്രം സ്വീകരിക്കാനാണ് സാമന്തയുടെ തീരുമാനം. വിവാഹത്തിന് ഏതാനും നാളുകൾ സിനിമയിൽ നിന്നും വിട്ടു നിന്ന സാമന്ത തിരിച്ചുവരവിൽ കഥാപാത്രത്തിന് പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമാണ് തെരഞ്ഞെടുത്തത്. ഇതിലൂടെ പ്രേക്ഷകർക്ക് അത്യധികം സന്തോഷം സമ്മാനിച്ചിരിക്കുകയാണ് സാമന്ത.