sreesanth
കൊച്ചി:  കുമ്മനം രാജശേഖരനും സച്ചിനും ഒരുപോലെയാണെന്ന് പറഞ്ഞ ശ്രീശാന്തിന് എന്‍.എസ് മാധവന്റെ പരിഹാസം. കുമ്മനം സച്ചിനെ പോലെയാണ് എന്നൊക്കെ പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് ഹര്‍ഭജനാകേണ്ടി വരുമെന്ന് എന്‍.എസ് മാധവന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.


കുമ്മനം രാജശേഖരന്റെ രീതികള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെപ്പോലെയാണെന്നും സച്ചിനോളം വിനീതഭാവമുള്ള വ്യക്തിയാണ് കുമ്മനമെന്നുമാണ് ശ്രീശാന്ത് പറഞ്ഞിരുന്നത്. കേരള രാഷ്ട്രീയത്തില്‍ തനിക്ക് ഏറ്റവും  ഇഷ്ടമുള്ള നേതാവാണ് കുമ്മനമെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.


Related: കുമ്മനത്തെ സച്ചിനോട് ഉപമിച്ച ശ്രീശാന്തിന് ട്രോള്‍


ഐ.പി.എല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ്  ശ്രീശാന്തിനെ ഗ്രൗണ്ടില്‍ വെച്ച് തല്ലിയിരുന്നു. ഇതിന് ശേഷം ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേ പോലെ വോട്ടെടുപ്പ് വരുമ്പോള്‍ നാട്ടുകാരെയും വെറുതെ ഹര്‍ഭജനാക്കേണ്ടെന്നാണ് എന്‍.എസ് മാധവന്‍ ശ്രീശാന്തിനെ ഓര്‍മിപ്പിക്കുന്നത്. ശ്രീശാന്തിന്റെ കുമ്മനം പുകഴ്ത്തല്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചാ വിഷയമായിരുന്നു.