ഇനിമുതല്‍ പ്രവാസികള്‍ക്ക് മാത്രമായി പ്രത്യേകം ക്രെഡിറ്റ് കാര്‍ഡുകള്‍. പ്രവാസികള്‍ക്ക് മാത്രമായുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇനി അപേക്ഷ നല്‍കാം. നാട്ടിലെ ബാങ്കുകളുമായി വിദേശത്തിരുന്നും ഇടപാടുകള്‍ നടത്താമെന്നതാണ് ഈ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രത്യേകത.[]

ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷവും ഈ കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യിയിലുള്ള എന്‍.ആര്‍.ഒ, എന്‍.ആര്‍.ഇ അക്കൗണ്ടുകളില്‍ ഏതുവേണമെങ്കിലും ഉപയോഗിക്കാം.

അതേസമയം, ലോട്ടറി ടിക്കറ്റുകള്‍ എടുക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ പാടില്ലെന്നും ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഇന്ത്യയില്‍ എന്‍.ആര്‍.ഇ, എന്‍.ആര്‍.ഒ അക്കൗണ്ട് ഉള്ളവര്‍ക്ക് ഈ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. ഒരു സംഖ്യ മിനിമം തുകയായി അക്കൗണ്ടുകളില്‍ ഉണ്ടാവുകയും വേണം. എസ്.ബി.ഐയില്‍ 1500 രൂപയാണ് പുതിയ ക്രെഡിറ്റ് കാര്‍ഡിനുള്ള ഫീസ്.