മൈക്രോസോഫ്റ്റിന്റെ ആദ്യ ഡ്യുവല്‍ സിം ഫോണ്‍ ലൂമിയ 630 വിപണിയില്‍
Big Buy
മൈക്രോസോഫ്റ്റിന്റെ ആദ്യ ഡ്യുവല്‍ സിം ഫോണ്‍ ലൂമിയ 630 വിപണിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th May 2014, 12:30 am

[] മൈക്രോസോഫ്റ്റ് ആദ്യ ഡ്യുവല്‍ സിം ലൂമിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. 11,500 രൂപ വിലയുള്ള നോക്കിയ ലൂമിയ 630 ആണ് വിപണിയിലെത്തിയത്.

ക്ലൗഡ് സ്റ്റോറേജ് സൗകര്യമുള്ള ഫോണിന്റെ എതിരാളികളായി മോട്ടോ ജി, എച്ച്.ടി.സി ഡിസയര്‍, സാംസങ് ഡ്യൂയോസ് എന്നീ സ്മാര്‍ട്ട് ഫോണുകള്‍ മാര്‍ക്കറ്റിലുണ്ട്.

720 കോടി അമേരിക്കന്‍ ഡോളറിന് നോകിയയില്‍ നിന്ന് ഹാന്‍ഡ് സെറ്റ് ബിസിനസ് ഏറ്റെടുത്ത മൈക്രോസോഫ്റ്റിന്റെ ഈ പുതിയ സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 4.5 ഇഞ്ചാണ്. 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിനുള്ളത്.

ലൂമിയ 520 ആണ് കമ്പനിയുടെ ചെറിയ നിരക്കിലുള്ള ഫോണ്‍. 8,000 രൂപയ്ക്കാണ് ലൂമിയ 520 ലഭ്യമാവുന്നത്.