മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ തന്റെ സ്വപ്രയത്‌നം കൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിവിന്‍ പിന്നീട് നല്ല ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാകുകയും മലയാള സിനിമയില്‍ തന്റെ സ്ഥാനം നേടിയെടുക്കുകയും കേരളത്തിന് പുറത്തേക്ക് സ്റ്റാര്‍ഡം വ്യാപിപിക്കുകയുമായിരുന്നു.
നീണ്ട കാലത്തെ പരാജയങ്ങള്‍ക്ക് ശേഷം വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നിവിന്‍ പോളി. 2025 അവസാനത്തില്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത താരത്തിന്റെ സര്‍വ്വം മായ എന്ന ചിത്രം 150 കോടിയോളമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. എന്നാല്‍ ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ നിവിന്റെ ബെത്ലഹേം കുടുംബ യൂണിറ്റ് ബോക്സ് ഓഫീസിനെ പഞ്ഞിക്കിട്ടിരുന്നു. കേരള ബോക്സ് ഓഫീസില്‍ നിന്നും മാത്രം 150 കോടിയും ആഗോളതലത്തില്‍ 325 കോടിയിലധികവുമാണ് ചിത്രം നേടിയിരിക്കുന്നത്.

സര്‍വ്വം മായ. Photo: X.com
തിയേറ്ററിലെ വിജയക്കുതിപ്പിന് പിന്നാലെ ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിലെ സിനിമാപേജുകളില്‍ ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബെത്‌ലബഹേം കുടുംബയൂണിറ്റ് ജിയോ ഹോട്‌സ്റ്റാറിന്റെ മലയാളം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഏവരിലും കൗതുകമുണര്‍ത്തുന്നതെന്തെന്നാല്‍ ബെത്‌ലഹേമിനൊപ്പം താരത്തിന്റെ മറ്റ് മൂന്ന് ചിത്രങ്ങള്‍ കൂടെ മലയാളത്തിലെ ടോപ് ടെന്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഉണ്ട് എന്നുള്ളതാണ്. മൂന്ന് ചിത്രങ്ങളും റോം-കോം ഴോണറിലുള്ളവയാണെന്നും കാണാം. ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തുള്ളത് അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളിയും റിയ ഷിബുവും പ്രധാനവേഷത്തിലെത്തിയ സര്‍വ്വം മായയാണ്.

പ്രേമം. Photo: X.com
ചിത്രത്തിന് തൊട്ടുതാഴെ നിവിന്റെ എവര്‍ഗ്രീന്‍ ചിത്രം പ്രേമവും സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ചിത്രം ബെത്‌ലഹേമിന്റെ ട്രെന്‍ഡിന് പിന്നാലെയാണ് ലിസ്റ്റില്‍ ഇടംപിടിച്ചത്. നിവിന്റേതായി ടോപ് ടെന്നിലുള്ള മറ്റൊരു ഏജ്-ഗ്യാപ് റൊമാന്‍സ് ചിത്രമാണ് ഓം ശാന്തി ഓശാന. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് നസ്രിയയും നിവിനും പ്രധാനവേഷത്തിലെത്തിയ ചിത്രം പത്താം സ്ഥാനത്താണുള്ളത്.
Content Highlight: Nivin Pauly’s 4 films including Bethlehem kudumba unit enters in Jio hotstar top 10 trending list
