വന്‍ മേക്കോവറില്‍, തകര്‍പ്പന്‍ ലുക്കില്‍ മലയാളത്തിന്റെ പ്രിയനടന്‍ നിവിന്‍ പോളി. ശരീര ഭാരം കുറച്ച്, പുത്തന്‍ ഗെറ്റപ്പിലുള്ള നിവിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നിവിന്റെ അടുത്ത സുഹൃത്തും നടനുമായ അജു വര്‍ഗീസ് ഉള്‍പ്പടെയുള്ളവര്‍ താരത്തിന്റെ ഈ ട്രാന്‍സ്ഫര്‍മേഷന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ മേക്കോവര്‍ ആരാധകരും ആഘോഷമാക്കിക്കഴിഞ്ഞു.

അടുത്തിടെ തന്റെ ചില കഥാപാത്രങ്ങള്‍ക്കായി നിവിന്‍ ശരീരഭാരം കൂട്ടിയിരുന്നു. ആ ഗെറ്റപ്പാണ് കൃത്യമായ വര്‍ക്കൗട്ടിലൂടെ താരം മറികടന്നിരിക്കുന്നത്. വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ നിവിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.

തടിയുടെ പേരില്‍ ബോഡിഷെയിമിങ് ചെയ്തവര്‍ക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ ലുക്കെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. വലിയ പ്രതീക്ഷയോടെയാണ് താരത്തിന്റെ തിരിച്ച് വരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

അടുത്ത കാലത്തായി തിയേറ്ററില്‍ പുറത്തിറങ്ങിയ നിവിന്റെ പല ചിത്രങ്ങള്‍ക്കും പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ആസിഫ് അലിയും നിവിനും ഒന്നിച്ചെത്തിയ മഹാവീര്യര്‍, റോഷന്‍ ആര്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ് തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശരാക്കിയിരുന്നു.

പടവെട്ടില്‍ നിവിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും തിയേറ്ററില്‍ വിജയമാകാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ലായിരുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

കഥാപാത്രത്തിന് യോജിക്കാത്ത ശരീരമായിരുന്നു നിവിന് ഉണ്ടായിരുന്നതെന്നായിരുന്നു അടുത്തിടെയായി പലരും ഉന്നയിച്ചത്. പുതിയ മേക്കോവറിലുള്ള താരത്തിന്റെ സിനിമകള്‍ക്കായാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്.

content highlight: nivin pauly new make over photo viral