എഡിറ്റര്‍
എഡിറ്റര്‍
ജന്ദര്‍മന്ദറിലെ പ്രതിഷേധങ്ങളും ധര്‍ണകളും ഹരിത ട്രിബ്യൂണല്‍ നിരോധിച്ചു
എഡിറ്റര്‍
Friday 6th October 2017 9:21am

 

 

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ പ്രതിഷേധ പരിപാടികളും ധര്‍ണകളും നടത്തുന്നത് ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധിച്ചു. പരിപാടികള്‍ നടത്തുന്നത് പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ജസ്റ്റിസ് ആര്‍.എസ് റാത്തോറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഉത്തരവ്. ജന്ദര്‍മന്ദറിലെ സമരക്കാരെ ഉടനടി അജ്മീരി ഗേറ്റിന് സമീപമുള്ള രാംലീല മൈതാനത്തേക്ക് മാറ്റണമെന്നും ബെഞ്ച് ദല്‍ഹി സര്‍ക്കാരിനോട് പറഞ്ഞു.

ജന്ദര്‍മന്ദര്‍ പരിസരത്ത് കെട്ടി ഉയര്‍ത്തിയ വേദികളും മാലിന്യങ്ങളും നീക്കണമെന്നും അഞ്ചാഴ്ചയ്ക്കകം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ട്രിബ്യൂണല്‍ ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബ്ദമലിനീകരണം ഉണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വരുണ്‍ സേഥ് എന്നയാളും പരിസരത്തെ താമസക്കാരുമാണ് കോടതിയെ സമീപിച്ചിരുന്നത്.

ഇന്ത്യാഗേറ്റിന് സമീപത്ത് പ്രതിഷേധിക്കുന്നത് നിരോധിച്ചതോടെ 1993 മുതലാണ് ജന്ദര്‍മന്ദര്‍ പ്രതിഷേധക്കാരുടെ വേദിയായത്. അണ്ണഹാസരെയുടെ അഴിമതിവിരുദ്ധ സമരവും ഈയിടെ നടന്ന വിമുക്ത സൈനികരുടെ വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ സമരവും ജന്ദര്‍മന്ദറിലാണ് നടന്നിരുന്നത്.

Advertisement