വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗലയും നിര്‍മിച്ച് നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം #നാനി30യുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും 13ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്യും.
ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും നാനി ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍ നായികയായി എത്തുന്നു. വ്യത്യസ്തമായ രീതിയിലാണ് നാനിയും മൃണാള്‍ താക്കൂറും അനൗണ്‍സ്മെന്റ് ഡേറ്റ് പുറത്തുവിട്ടത്.
പാരാഗ്ലൈഡിംഗ് ചെയ്യുന്നതിനിടയിലാണ് നാനി അനൗണ്‍സ്മെന്റ് ഡേറ്റ് പങ്കുവെച്ചത്. ഒരു കപ്പല്‍ യാത്രയ്ക്കിടെയാണ് മൃണാള്‍ അനൗണ്‍സ്മെന്റ് ഡേറ്റ് പങ്കുവെച്ചത്. ‘ഒഴുകുന്ന കടലിനെ പോലെ..സ്‌നേഹം ഞങ്ങളിലേക്ക് എത്തുന്നു’ എന്ന ക്യാപ്ഷനോടെയാണ് മൃണാള്‍ വീഡിയോ പങ്കുവെച്ചത്.
