[]വാഷിങ്ടണ്‍: സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല കഴിഞ്ഞ ആഴ്ചയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
മനുഷ്യാവകാശത്തിനായി ലോകത്ത് മണ്ടേലയുടെ അത്ര പോരാട്ടം നടത്തിയ മറ്റൊരു വ്യക്തിയും ലോകത്ത് ഉണ്ടാവില്ല.
ലോകം മുഴുവന്‍ കണ്ണീരോടെ വിട നല്‍കിയ മണ്ടേലയെ കുറിച്ച് ഏറെ വിഷമത്തോടെയാണ് ബരാക് ഒബാമയുള്‍പ്പെടെയുള്ള അമേരിക്കന്‍ നേതാക്കള്‍ സംസാരിച്ചത്.
എന്നാല്‍ ഇവിടെ അമേരിക്ക വിസ്മരിച്ച മറ്റൊരു കാര്യമുണ്ട്. 2008 വരെ അമേരിക്ക ഭീകരരുടെ പട്ടികയില്‍ പെടുത്തിയ വ്യക്തിയായിരുന്നു മണ്ടേല.
റൊണാള്‍ഡ് റീഗന്‍ ഭരണകൂടമാണ് അദ്ദേഹത്തെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കോണ്ടലിസ റൈസ് വിദേശകാര്യ സെക്രട്ടറിയായപ്പോഴാണ് അമേരിക്ക നിലപാട് മാറ്റിയത്.
ജോര്‍ജ്ജ് ഡബ്‌ള്യൂ ബുഷ് ആണ് മണ്ടേലയെ ഭീകരരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ബില്ലില്‍ പിന്നീട് ഒപ്പുവെക്കുന്നത്.
മണ്ടേല രൂപം നല്‍കിയ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു തീവ്രവാദ സംഘനയാണെന്ന് വരെ പലരും മുദ്രകുത്തിയിരുന്നു.
യു.കെ യിലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരററ് താച്ചര്‍ വരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് തീവ്രവാദ സംഘടനയാണെന്ന് വ്യക്തമാക്കിയിരുന്നു
അതിന് ശേഷമാണ് റൊണാള്‍ഡ് റീഗന്‍ ഭരണകൂടം അദ്ദേഹം ഭീകരരുടെ പട്ടികയില്‍ പെടുത്തുന്നത്.
