ഗാന്ധിനഗര്‍: ഗുജറാത്തില്‍ നാല് വയസുകാരിയെ നരബലിക്കിരയാക്കിയതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂര്‍ ജില്ലയിലെ ബോഡേലി താലൂക്കിലാണ് സംഭവം. നാല് വയസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസി കോടാലി കൊണ്ട് കൊല്ലുകയായിരുന്നു.
ഗാന്ധിനഗര്‍: ഗുജറാത്തില്‍ നാല് വയസുകാരിയെ നരബലിക്കിരയാക്കിയതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂര്‍ ജില്ലയിലെ ബോഡേലി താലൂക്കിലാണ് സംഭവം. നാല് വയസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസി കോടാലി കൊണ്ട് കൊല്ലുകയായിരുന്നു.
അയല്‍വാസിയായ ലാലാ ഭായ് തദ്‌വിയുടെ ക്ഷേത്രത്തിന്റെ പടികളില്‍ രക്തം ഒഴുകിയ നിലയില്‍ കണ്ടതിന് പിന്നാലെയാണ് കൊലപാതകത്തിന് നരബലിയുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
തിങ്കളാഴ്ച്ച രാവിലെ 8:30 ഓടെയാണ് ബോഡേലി താലൂക്കിലെ പനേജ് ഗ്രാമത്തില്‍ സംഭവം നടക്കുന്നത്. അമ്മയ്ക്കും സഹോദരനുമൊപ്പം റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസി ബലംപ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നു.
പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോടാലി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ തറയില്‍ കിടത്തി കഴുത്തില്‍ കോടാലികൊണ്ട് വെട്ടുകയായിരുന്നു. ഇയാള്‍ വീട്ടില്‍ തന്നെ പണിത ക്ഷേത്രത്തിന്റെ പടിയില്‍ വെച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ അറിയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നതെന്ന് അഡീഷണല്‍ പൊലീസ് സുപ്രണ്ട് ഗൗരവ് അഗര്‍വാള്‍ പറഞ്ഞു.
പ്രതി ലാലാ ഭായ് തദ്‌വിയെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തുവരുന്നതായും എ.എസ്.പി ഗൗരവ് അഗര്‍വാള്‍ പറഞ്ഞു.
പ്രതി ഒറ്റയ്ക്കാണോ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും മറ്റാരെങ്കിലും പ്രതിയാണോയെന്നും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിയും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Neighbor commits human sacrifice of four-year-old girl in Gujarat; Accused in custody