എഡിറ്റര്‍
എഡിറ്റര്‍
ഹ്രസ്വ ചിത്രങ്ങള്‍ക്കായി പ്രത്യേക ചാനല്‍ വേണം: മൈക് പാണ്ഡേ
എഡിറ്റര്‍
Sunday 9th June 2013 12:08pm

mike-pandey

തിരുവനന്തപുരം: ഹ്രസ്വ ചിത്രങ്ങള്‍ക്കായി പ്രത്യേക ചാനല്‍ തുടങ്ങണമെന്ന് പ്രശസ്ത സംവിധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ മൈക് പാണ്ഡേ. സാമൂഹിക ഇടപെടലിനുള്ള ആയുധങ്ങളാണ് ഹ്രസ്വചിത്രങ്ങളെന്നും മൈക് പാണ്ഡേ പറഞ്ഞു.
Ads By Google

ഇന്ത്യന്‍ ഡോക്യുമെന്ററി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കേരള ചാപ്റ്റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും പാണ്ഡേ പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററിഹ്രസ്വ ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് ദ ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹ്രസ്വ ചിത്രങ്ങള്‍ക്ക് പുറമേ ഡോക്യുമെന്ററികള്‍ക്കും പ്രത്യേക ചാനല്‍ വേണം. സംവിധായകരായ ആകാശ് അരുണ്‍, ഡബലിന, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ കുറിച്ച് ചിത്രം നിര്‍മിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും പാണ്ഡേ പറഞ്ഞു.

Advertisement