ഷേര്‍ ഇ പഞ്ചാബ് ടി-20 ലീഗ് സെമി ഫൈനലില്‍ മൊഹാലി കിങ്‌സിനെതിരെ ഗംഭീര വിജയവുമായി അമൃത്സര്‍ സൂര്‍മാസ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് സൂര്‍മാസിന്റെ വിജയം.
മൊഹാലി കിങ്‌സ് ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ നമന്‍ ധിറിന്റെ കരുത്തില്‍ 21 പന്ത് ശേഷിക്കെ അമൃത്സര്‍ മറികടന്ന് ഫൈനലിലെത്തുകയായിരുന്നു.
