വിജയ് ചിത്രം ലിയോയിലെ ‘ബാഡാസ്’ എന്ന പാട്ട് പാടുന്ന കൊറിയന്‍ ബോയ് ബാന്‍ഡിന്റെ വീഡിയോ വീണ്ടും വൈറലാകുന്നു. കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു N.SSign (എന്‍സൈന്‍) എന്ന സൗത്ത് കൊറിയന്‍ ബാന്‍ഡ് ‘ബാഡാസ്’ പാട്ടിന്റെ കവര്‍ ചെയ്തിരുന്നത്.

ഗ്ലോബലി ഹിറ്റായ പാട്ടുകള്‍ തെരഞ്ഞെടുത്ത് കവര്‍ ചെയ്യുകയായിരുന്നു അവര്‍. ഇന്ത്യന്‍ സിനിമയിലെ ഒരു പാട്ട് കെ-പോപ്പ് ഗായകര്‍ പാടുന്നു എന്നത് കൊണ്ടുതന്നെ അന്ന് ഈ കവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും യൂട്യൂബ് ഷോര്‍ട്‌സിലൂടെയും N.SSignന്റെ കവര്‍ സോങ് വീഡിയോ വീണ്ടും വൈറലാകുകയായിരുന്നു.

N.SSign (എന്‍സൈന്‍):

2022ല്‍ ചാനല്‍ എയുടെ റിയാലിറ്റി ഷോ ആയ സ്റ്റാര്‍സ് അവേക്കണിങ്ങിലൂടെ രൂപീകരിക്കപ്പെട്ട സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് എന്‍സൈന്‍. n.CH എന്റര്‍ടൈന്‍മെന്റ് കമ്പനിയുടെ കീഴിലാണ് എന്‍സൈന്‍.

കസുത, ഹ്യൂന്‍, എഡ്ഡി, ദോഹ, ജുന്‍ഹ്യോക്ക്, സണ്‍ഗ്യുന്‍, റോബിന്‍, ഹാന്‍ജുന്‍, ലോറന്‍സ്, ഹ്യൂവോണ്‍ എന്നിങ്ങനെ പത്ത് അംഗങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇതില്‍ ഹ്യൂന്‍ ബാന്‍ഡില്‍ നിന്ന് പുറത്തുപോയി. എഡ്ഡി എന്‍സൈനില്‍ നിന്ന് ഇടവേള എടുത്തിട്ടാണുള്ളത്.

Content Highlight: N.SSign’s Cover Song Of Vijay’s Badass Ma Song In Leo Movie Is Goas Viral