തിരുവനന്തപുരം: മത്സരപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരായ പരാമര്‍ശവുമായി കേരളാ സര്‍വകലാശാല വി.സി മോഹനന്‍ കുന്നുമ്മല്‍.
നിങ്ങള്‍ പാറ്റകളല്ലെന്ന് ഉറക്കെ പറഞ്ഞേ എന്നായിരുന്നു മോഹനന്‍ കുന്നുമ്മല്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചില്ല. നിങ്ങളെ ചിലര്‍ വിളിക്കുന്നത് പാറ്റകള്‍ എന്നാണെന്നും അങ്ങനെ അല്ലായെന്ന് ഉറച്ച് പറഞ്ഞേയെന്നും വി.സി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
പാറ്റയാണോ അല്ലയോ എന്ന് ഉറച്ച് പറന്നേയെന്ന ചോദ്യത്തിന് നൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമാണ് പ്രതികരിച്ചത്.
‘നിങ്ങള്‍ കോക്രാച്ചുകളോ പാറ്റകളോ അല്ല. ഈ നാടിന്റെ ശക്തരായ സിംഹങ്ങളാണ്. ഈ നാടിന്റെ ദുര്‍ഘാ ദേവികളാണ്,’ മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വി.സിയുടെ പ്രസ്താവനയെ പിന്തുണച്ച് സാധാരണ പാറ്റയായി മാറാതെ ജീവിതത്തില്‍ മിടുക്കരായി മാറണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.