ലഖ്‌നൗ: പൂജകള്‍ക്ക് പകരം യോഗ ചെയ്യണമെന്ന് മുസ്‌ലിങ്ങളോട് സുന്നി പണ്ഡിതന്‍. യോഗ ഒരു നല്ല വ്യായാമ മുറയാണെന്നും മുസ്‌ലിങ്ങള്‍ ഇത് പ്രായോഗികമാക്കണമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം കൂടിയായ മൗലാനാ ഖാലിദ് റഷീദ് ഫാറംഗി മഹാലി പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ മുസ്‌ലിങ്ങള്‍ പങ്കെടുക്കന്നതില്‍ തെറ്റില്ല. യോഗ ഒരു നല്ല വ്യായാമ മുറയാണെങ്കിലും ഇതിനോടനുബന്ധിച്ചുള്ള പൂജകളില്‍ നിന്ന് മുസ്‌ലിങ്ങള്‍ വിട്ടു നില്‍ക്കണം. ദേശീയ മാധ്യമമായ ന്യൂസ് 18-നോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജൂണ്‍ 21-നാണ് അന്താരാഷ്ട്ര യോഗാ ദിനം. ഈ വര്‍ഷം തനിക്ക് ദിനാചരണത്തിലേക്ക് ക്ഷണം കിട്ടിയാല്‍ പങ്കെടുക്കുന്ന നകാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലഖ്‌നൗവില്‍ നടക്കുന്ന ചടങ്ങില്‍ 300-ഓളം മുസ്‌ലിങ്ങള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഗദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെ 55,000 പേരാണ് യോഗ ദിനാഘോഷത്തില്‍ പങ്കെടുക്കുക.
ലഖ്‌നൗവിലെ പാര്‍ക്കുകളില്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് ഒരേ സമയം സാധാരണക്കാരെയടക്കം ഉള്‍പ്പെടുത്തി യോഗദിനാചരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്റെയും യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച ഒരുക്കങ്ങള്‍ വിലയിരുത്താനായി യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര
ആയുഷ് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ വര്‍ഷം ചടങ്ങ് ലക്നൗവില്‍ നടത്താന്‍ തീരുമാനിച്ചത്.
