ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. ഇന്ന് (ഏപ്രില്‍ 29) സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ദില്‍ സേ ആര്‍മിക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്. വിജയിക്കുന്നതും തോല്‍ക്കുന്നതും ഒരുമിച്ചാണെന്നും അതിനാല്‍ എപ്പോഴും ഒന്നിച്ച് നില്‍ക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴില്‍ ഏഴ് കളികള്‍ ജയിക്കാനുള്ള ടീം മുംബൈക്കുണ്ടെന്നും എന്നാല്‍ ടീമില്‍ വിശ്വാസം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുരളി കാര്‍ത്തിക്.
‘ടീം മീറ്റിങ്ങുകളില്‍ പറയുന്നത് പോലെ നിങ്ങള്‍ ഒരുമിച്ചാണ് തോല്‍ക്കുന്നതും വിജയിക്കുന്നതും. അതിനാല്‍ പരാജയപ്പെടുമ്പോഴും മുംബൈ ഇന്ത്യന്‍സ് ഒന്നിച്ച് നില്‍ക്കേണ്ടത് പ്രധാനമാണ്.
നിലവിലെ അവസ്ഥയില്‍ നിന്ന് അവര്‍ അങ്ങനെ തിരിച്ചുവരുന്നുവെന്നത് നിര്‍ണായകമാണ്. അവര്‍ക്ക് ഇപ്പോഴും പ്ലേ ഓഫില്‍ എത്താം. ഏഴില്‍ ഏഴും വിജയിക്കാന്‍ കെല്‍പ്പുള്ള ഒരു ടീമാണ് മുംബൈ.
അവര്‍ക്ക് അതിന് സാധിക്കുന്ന ഒരു ടീമുണ്ട്. പക്ഷേ, ടീമില്‍ ഒരു വിശ്വാസം ഉണ്ടാവേണ്ടതുണ്ട്. പരസ്പരം പഴിചാരലുകള്‍ ഉണ്ടാവരുത്. ഒരു മികച്ച ടീം അന്തരീക്ഷം നിലനിര്‍ത്തേണ്ടതും പ്രധാനമാണ്,’ മുരളി കാര്‍ത്തിക് പറഞ്ഞു.

മുംബൈ ഇന്ത്യൻസ്. Photo: IndianPremierLeague/x.com
ഐ.പി.എല്ലില്‍ അഞ്ച് തവണ കപ്പുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഏഴ് മത്സരങ്ങളില്‍ കളിച്ച ടീം വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിച്ചത്. വെറും നാല് പോയിന്റാണ് ടീമിനുള്ളത്. നിലവില്‍ ടീം പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്.
Content Highlight: Murali Karthik says Mumbai Indians is a such a team that can win 7 out 7 matches
