പനജി: ഐ.എസ്.എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിര മുംബൈ എഫ്.സിയ്ക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് മുംബൈയുടെ ജയം.

ഫ്രോണ്ട്രെ രണ്ട് ഗോള്‍ നേടിയപ്പോള്‍ സന്‌റാന ഒരു ഗോള്‍ നേടി.

ആദ്യ പകുതിയുടെ 20-ാം മിനിറ്റില്‍ തന്നെ മുംബൈ ലീഡ് സ്വന്തമാക്കിയിരുന്നു. ഫോണ്ട്രെയായിരുന്നു സ്‌കോറര്‍. രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫോണ്ട്രെ വീണ്ടും ബംഗാള്‍ വല ചലിപ്പിച്ചു.

58-ാം മിനിറ്റിലാണ് സന്‌റാന ഗോള്‍ നേടിയത്.

മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് ഈസ്റ്റ് ബംഗാള്‍ ടീമില്‍ ഇടം നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mumbai FC vs East Bengal FC ISL