എത്ര കാലമായി അദ്ദേഹം പരിക്കിന്റെ പിടിയിലാണ്? നിര്‍ദേശവുമായി മുഹമ്മദ് കൈഫ്
Cricket
എത്ര കാലമായി അദ്ദേഹം പരിക്കിന്റെ പിടിയിലാണ്? നിര്‍ദേശവുമായി മുഹമ്മദ് കൈഫ്
ശ്രീരാഗ് പാറക്കല്‍
Tuesday, 11th August 2026, 7:43 pm

ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ പരിക്കുകളെക്കുറിച്ച് പറയുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്. ഹര്‍ദിക് പാണ്ഡ്യ അടക്കുമുള്ള താരങ്ങളുടെ പരിക്ക് ചൂണ്ടിക്കാട്ടിയായിരുന്നു കൈഫ് സംസാരിച്ചത്. ഒരു താരം ശരിയായ സമയത്ത് ഫിറ്റല്ലെങ്കില്‍ ചിലപ്പോള്‍ ഒരു പരമ്പര നഷ്ടമാകാം അല്ലെങ്കില്‍ ഒരു ലോകകപ്പ് തന്നെ നഷ്ടപ്പെടുമെന്ന് നമ്മള്‍ അംഗീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

‘പാണ്ഡ്യയുടെ കാര്യം നോക്കൂ. എത്ര കാലമായി അദ്ദേഹം പരിക്കിന്റെ പിടിയിലാണ്? കുറച്ച് മത്സരങ്ങള്‍ കളിക്കും, പിന്നീട് വീണ്ടും പരിക്കേല്‍ക്കും. നമ്മുടെ ചില താരങ്ങള്‍ക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുടെയും പരിക്കുകളുടെയും ചരിത്രമുണ്ട്.

അതുകൊണ്ട് തന്നെ എവിടെയോ ഒരു പ്രശ്‌നമുണ്ട്. ഒരു താരം ശരിയായ സമയത്ത് ഫിറ്റല്ലെങ്കില്‍ ചിലപ്പോള്‍ ഒരു പരമ്പര നഷ്ടമാകാം, അല്ലെങ്കില്‍ ഒരു ലോകകപ്പ് തന്നെ നഷ്ടപ്പെടുമെന്ന് നമ്മള്‍ അംഗീകരിക്കേണ്ടി വരും. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ട സമയമാണിത്,’ മുഹമ്മദ് കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ – Photo: Newsx

അതേസമയം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയ്ക്ക് മുന്നോടിയായുള്ള ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അതേസമയം പരിശീലനത്തില്‍ പരിക്ക് പറ്റിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. എന്നാല്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയും സായ് സുദര്‍ശനും ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സായ് സുദര്‍ശന് പകരം സര്‍ഫറാസ് ഖാനാണ് സ്‌ക്വാഡില്‍ ഇടം നേടിയത്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പുതിയ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

Content Highlight: Muhammad kaif Talking About Hardik

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ