ടി-20യില്‍ മികച്ച പ്രകടനം നടത്തുന്നവനെ പഞ്ചാബ് പരിഗണിച്ചില്ല; വിമര്‍ശനവുമായി മുരഹമ്മദ് കൈഫ്
Cricket
ടി-20യില്‍ മികച്ച പ്രകടനം നടത്തുന്നവനെ പഞ്ചാബ് പരിഗണിച്ചില്ല; വിമര്‍ശനവുമായി മുരഹമ്മദ് കൈഫ്
ശ്രീരാഗ് പാറക്കല്‍
Friday, 15th May 2026, 4:45 pm

പഞ്ചാബ് കിങ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ലോകമെമ്പാടുമുള്ള നിരവധി ടി-20 ലീഗുകളില്‍ അസ്മത്തുള്ള ഒമര്‍സായി കളിച്ചിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് താരമെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും സീസണില്‍ പഞ്ചാബ് അഫ്ഗാന്‍ താരത്തെ ടീമില്‍ പരിഗണിച്ചില്ലെന്നും മുംബൈക്കെതിരെ മികച്ച ഓള്‍റൗണ്ടിങ് പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നും കൈഫ് ചൂണ്ടിക്കാട്ടി.

‘ലോകമെമ്പാടുമുള്ള നിരവധി ടി-20 ലീഗുകളില്‍ അദ്ദേഹം (അസ്മത്തുള്ള ഒമര്‍സായി) കളിക്കുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് അദ്ദേഹം. ദുബായില്‍ നടന്ന ഐ.എല്‍.ടി-20യില്‍ അദ്ദേഹം ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഐ.പി.എല്ലില്‍ അദ്ദേഹം മികച്ച ഫോമില്‍ എത്തി, പക്ഷേ ഈ സീസണില്‍ പി.ബി.കെ.എസിനായി ആദ്യ 15 പേരില്‍ പോലും അദ്ദേഹത്തെ പരിഗണിച്ചില്ല. എന്നാല്‍ മുംബൈക്കെതിരെ പതിനേഴാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. പുതിയ പന്തുകള്‍ ഉപയോഗിച്ച് വിക്കറ്റുകള്‍ വീഴ്ത്തുന്ന അദ്ദേഹം ബാറ്റിങ്ങില്‍ 225 സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്. അദ്ദേഹം ഒരു മികച്ച ഓള്‍റൗണ്ടറാണ്,’അദ്ദേഹം യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടന്നു.

മത്സരത്തില്‍ പഞ്ചാബിന് വേണ്ടി മധ്യനിരയില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് അസ്മത്തുള്ള ഒമര്‍സായിയായിരുന്നു. ഏഴാമനായി ഇറങ്ങി 17 പന്തില്‍ നാല് സിക്‌സും രണ്ട് സികസും ഉള്‍പ്പെടെ 38 റണ്‍സാണ് അഫ്ഗാന്‍ താരം നേടിയത്. മാത്രമല്ല ബൗളിങ്ങിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. രണ്ട് വിക്കറ്റുകളാണ് താരം നേടിയത്.

നിലവില്‍ ടി-20യില്‍ 173 മത്സരങ്ങളില്‍ നിന്ന് 2156 റണ്‍സാണ് താരം നേടിയത്. 62* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ താരത്തിനുണ്ട്. 168 വിക്കറ്റും ഫോര്‍മാറ്റില്‍ അസ്മത്തുള്ള നേടി.

Content Highlight: Muhammad Kaif Talking About Azmatullah Omarzai

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ