'ഡബിള്‍ സെഞ്ച്വറിയുമായി' തല; സഞ്ജുവിന്റെ സ്ഥാനം പന്തിനും താഴെ!
Cricket
'ഡബിള്‍ സെഞ്ച്വറിയുമായി' തല; സഞ്ജുവിന്റെ സ്ഥാനം പന്തിനും താഴെ!
ഫസീഹ പി.സി.
Thursday, 26th March 2026, 2:09 pm

ഐ.പി.എല്‍ 2026നാണ് ക്രിക്കറ്റ് പ്രേമികള്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്കപ്പുറം മാര്‍ച്ച് 28നാണ് 19ാം സീസണിന് അരങ്ങുണരുക. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.

പുതിയ സീസണിന് തിരശീലയുയരുമ്പോള്‍ മലയാളി താരം സഞ്ജു സാംസണും ചെന്നൈ ആരാധകരുടെ തലയുമായി എം. എസ്. ധോണിയുമായിരിക്കും ശ്രദ്ധാകേന്ദ്രം. സഞ്ജു ഓപ്പണറായി എത്തുമെന്ന് സി. എസ്. കെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് സ്ഥിരീകരിച്ചിട്ടുണ്ട്.

സഞ്ജു സാംസൺ. Photo: Johns/x.com

ഇനി ആരായിരിക്കും സി. എസ്. കെയുടെ വിക്കറ്റ് കീപ്പര്‍ എന്ന കാര്യത്തില്‍ മാത്രമാണ് ആകാംക്ഷ. കഴിഞ്ഞ സീസണുകളിലെല്ലാം ധോണിയായിരുന്നു സ്റ്റംപിന് പിന്നിലുണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ സഞ്ജുവിനെ ടീമിലെത്തിച്ചതോടെ താരത്തിന് കീപ്പിങ് നല്‍കിയേക്കാമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇത് ഇതാണ് 2026ല്‍ സി. എസ്. കെക്കായി ഗ്ലൗസ് അണിയുക എന്നത് അറിയാന്‍ കാത്തിരിക്കുന്നത്.

ചിലരെങ്കിലും സഞ്ജുവിന് കീപ്പിങ്ങില്‍ അവസരം ലഭിക്കുമെന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും വിരമിക്കുന്നത് വരെ ധോണി തന്നെ ഈ റോളില്‍ എത്താനാണ് സാധ്യതകള്‍. സി. എസ്. കെ മാനേജ്മെന്റ് ഈ സീസണിലും ധോണി എന്നതിന് പുറമെ മറുത്തൊരു ഓപ്ഷന്‍ ഇക്കാര്യത്തില്‍ എടുക്കത്തേക്കില്ല. അതിന് പ്രധാന കാരണം താരത്തിന്റെ വിക്കറ്റ് കീപ്പിങ് റെക്കോഡ് തന്നെയാണ്.

എം.എസ് ധോണി. Photo: Chennai Super Kings

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡിസ്മിസലുകള്‍ നേടിയത് വിക്കറ്റ് കീപ്പര്‍ ധോണി. 201 പുറത്താക്കലാണ് താരത്തിന്റെ പേരിലുള്ളത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ 200+ ഡിസ്മിസലുകളുള്ള ഏക താരവും തല തന്നെയാണ്. ബാക്കിയുള്ള താരങ്ങളെല്ലാം ഏറെ പിന്നിലാണ്.

ഈ ലിസ്റ്റില്‍ രണ്ടാമതായുള്ളത് ആര്‍. സി. ബിയുടെ ബാറ്റിങ് കോച്ചായ ദിനേശ് കാര്‍ത്തികാണ്. താരത്തിന്റെ പേരില്‍ 174 ഡിസ്മിസലുകളുണ്ട്. 113 വിക്കറ്റുമായി വൃദ്ധിമാന്‍ സാഹ മൂന്നാമതും 101 വിക്കറ്റുകളുമായി റിഷബ് പന്തുമാണ് നാലാമത്.

ദിനേശ് കാർത്തിക്.

ഈ ലിസ്റ്റില്‍ സഞ്ജുവിന്റെ സ്ഥാനം എട്ടാമതാണ്. 80 ഡിസ്മിസലുകളാണ് താരം ഐ.പി.എല്ലില്‍ നടത്തിയിട്ടുള്ളത്. റോബിന്‍ ഉത്തപ്പ, ക്വിന്റണ്‍ ഡി കോക്ക്, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ യഥാക്രമം സഞ്ജുവിന്റെ മുന്നിലുണ്ട്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡിസ്മിസലുകളുള്ള വിക്കറ്റ് കീപ്പര്‍മാര്‍

(താരം – ഡിസ്മിസലുകള്‍ – ക്യാച്ചുകള്‍ – സ്റ്റംപിങ്ങുകള്‍ എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 201 – 154 – 47

ദിനേശ് കാര്‍ത്തിക് – 174 – 137 – 37

വൃദ്ധിമാന്‍ സാഹ – 113 – 87 – 26

റിഷബ് പന്ത് – 101 – 77 – 24

റോബിന്‍ ഉത്തപ്പ – 90 – 58 – 32

ക്വിന്റണ്‍ ഡി കോക് – 84 – 68 – 16

പാര്‍ഥിവ് പട്ടേല്‍ – 81 – 65 – 16

സഞ്ജു സാംസണ്‍ – 80 – 63 – 17

നമാന്‍ ഓജ – 75 – 65 – 10

ആദം ഗില്‍ക്രിസ്റ്റ് – 67 – 51 – 16

 

Content Highlight: MS Dhoni is the only wicketkeeper with 200+ dismissals in IPL history and Sanju Samson is 8th position in most dismissals in the IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി