ചെക്കന്‍ പോക്കറ്റ് ഡൈനാമോയാണല്ലോ, പൂജ ഹെഗ്‌ഡേയെ വരെ ഒന്നുമല്ലാതാക്കിയ ഡാന്‍സ്, വൈറലായി മോണിക്ക സ്‌റ്റേജ് ഷോ
Indian Cinema
ചെക്കന്‍ പോക്കറ്റ് ഡൈനാമോയാണല്ലോ, പൂജ ഹെഗ്‌ഡേയെ വരെ ഒന്നുമല്ലാതാക്കിയ ഡാന്‍സ്, വൈറലായി മോണിക്ക സ്‌റ്റേജ് ഷോ
അമര്‍നാഥ് എം.
Sunday, 8th February 2026, 11:15 am

കഴിഞ്ഞവര്‍ഷത്തെ ചാര്‍ട്ബസ്റ്ററുകളിലൊന്നായിരുന്നു കൂലിയിലെ ‘മോണിക്കാ’ എന്ന ഗാനം. അനിരുദ്ധിന്റെ സംഗീതത്തില്‍ പിറന്ന മോണിക്ക ഭാഷാതിര്‍ത്തികള്‍ കടന്ന് ഹിറ്റായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മോണിക്കുയടെ റീലുകളായിരുന്നു വൈറല്‍. ഓണ്‍ സ്‌ക്രീനില്‍ പൂജ ഹെഗ്‌ഡേയും മലയാളികളുടെ സ്വന്തം സൗബിനും തകര്‍ത്താടിയ ഗാനം തിയേറ്ററുകളെയും പൂരപ്പറമ്പാക്കി.

ഇപ്പോഴിതാ മോണിക്ക എന്ന ഗാനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇത്തവണത്തെ താരം ഒരു കൊച്ചുകുട്ടിയാണ്. സ്‌റ്റേജ് ഷോയില്‍ പൂജ ഹെഗ്‌ഡേക്കൊപ്പം ചുവടുവെച്ച ഈ കുട്ടിയാണ് ഇപ്പോള്‍ പല പേജുകളിലെയും പ്രധാന ചര്‍ച്ച. കഴിഞ്ഞദിവസം ചെന്നൈയിലെ സത്യഭാമാ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങിലാണ് ഈ ഡാന്‍സ് വൈറലായത്.

സ്റ്റേജില്‍ പൂജ ഹെഗ്‌ഡേയും നടനും ഡാന്‍സറുമായ ജാഫര്‍ സാദിഖുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ഒരുകൂട്ടം വിദ്യാര്‍ത്ഥികളും ഡാന്‍സ് ചെയ്യാനായി എത്തിയിരുന്നു. പാട്ടിലെ ഹുക്ക് സ്റ്റെപ്പായ ‘മോണിക്കാ’ എന്ന പോര്‍ഷനില്‍ പൂജയെപ്പോലും സൈഡാക്കുന്ന പെര്‍ഫോമന്‍സാണ് ഈ കുട്ടി കാഴ്ചവെച്ചത്. ജാഫര്‍ സാദിഖ് പോലും ഈ കുട്ടിയുടെ ഡാന്‍സ് കണ്ട് അന്തംവിടുന്നതും വീഡിയോയില്‍ കാണാനാകും.

ആരാണ് ഈ കുട്ടിയെന്നോ അവന്റെ പേരെന്താണെന്നോ ആര്‍ക്കും അറിയില്ലെന്നാണ് കമന്റുകള്‍. പേരറിയാത്ത ചെക്കന്‍ സീന്‍ തൂക്കിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കുട്ടിയുടെ ഡാന്‍സ് കണ്ട് പൂജ ഹെഗ്‌ഡേ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം നിരവധിയാളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

മോണിക്കയുടെ വീഡിയോ സോങ്ങിലും പൂജയെക്കാള്‍ ഷൈന്‍ ചെയ്തത് സൗബിനായിരുന്നു. ഒരു മലയാളി നടന്‍ അന്യഭാഷയില്‍ ചെന്ന് നടത്തിയ ഗംഭീര ഡാന്‍സെന്നാണ് പലരും മോണിക്കയെ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും സൗബിന്‍ ഷാഹിര്‍ ഡാന്‍സ് ചെയ്ത് പ്രേക്ഷകരെയെല്ലാം ഞെട്ടിച്ചിരുന്നു.

ചെയ്യുന്ന പാട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ചാര്‍ട്ബസ്റ്ററാക്കി മാറ്റിയ അനിരുദ്ധിന്റെ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു കൂലിയിലെ മോണിക്ക. സ്‌പോട്ടിഫൈ അടക്കം സകല മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും ആളുകള്‍ ഏറ്റവുമധികം കേട്ട പാട്ടും മോണിക്കയായിരുന്നു. അഞ്ച് മില്യണോളം ആളുകളാണ് മോണിക്ക കേട്ടത്.

Content Highlight: Monica song dance viral in Social Media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം