നെറ്റ്ഫ്‌ളിക്‌സ് സിരീസായ മണി ഹീസ്റ്റിന്റെ അഞ്ചാം സീസണ്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ കവിതയും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് അവസാന സീസണിന്റെ ഷൂട്ടിംഗ് ആഘോഷിക്കുകയാണ് മണി ഹീ‌സ്റ്റ് താരങ്ങള്‍.

ലാ കാസ ഡെ പെപെല്‍ അഥവാ മണി ഹീസ്റ്റ് എന്നറിയപ്പെടുന്ന സിരീസ് അഞ്ചാമത്തെ സീസണായിരിക്കും ഇതിന്റെ അവസാനത്തെ സീസണ്‍ എന്ന് നെറ്റ് ഫ്‌ളിക്‌സ് വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെയായി താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

സിരീസിലെ ടോക്യോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉര്‍സുല കൊര്‍ബെറോ ഷൂട്ടിംഗിനിടെ എടുത്ത തന്റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘മണി ഹീസ്റ്റ് സീസണ്‍ 5 മായി അടിച്ചു പൊളിക്കാന്‍ പോവുകയാണ്’ എന്ന ക്യാപ്ഷനോടെയാണ് ടോക്യോയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മണിഹെയിസ്റ്റ് പ്രൊഡക്ഷന്‍സ് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നതിന്റെ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

Content Highlight: Money Heist El Professor and gyang shares pictures and shooting visuals of La Casa De Pepel season 5